രാഹുല്‍ സദാശിവന്‍ സംവിധാനം ചെയ്യുന്ന ‘ഒടിയന്‍: ദി ഏജ് ഓഫ് ഇല്യൂഷന്‍’ എന്ന ചിത്രത്തിന് തുടക്കമായി. പൃഥ്വിരാജും മഞ്ജു വാര്യരുമാണ് പ്രധാന വേഷങ്ങളില്‍.
പൃഥ്വിരാജിനെ നായകനാക്കി രാഹുല്‍ സദാശിവന്‍ സംവിധാനം ചെയ്യുന്ന ‘ഒടിയന്‍: ദി ഏജ് ഓഫ് ഇല്യൂഷന്‍ (Odiyan: The Age of Illusion)’ ചിത്രീകരണം ആരംഭിച്ചു. ചിത്രത്തിന്റെ പൂജ ചടങ്ങുകള്‍ ഇന്ന് നടന്നു. പൃഥ്വിരാജ് പ്രൊഡക്ഷന്‌സും ഇന്ത്യന്‍ സിനിമയിലെ മുന്‍നിര ചലച്ചിത്ര നിര്‍മ്മാണ കമ്പനിയായ ധര്‍മ്മ പ്രൊഡക്ഷന്‍സും കൈകോര്‍ക്കുന്ന ചിത്രം കൂടിയാണിത്.
കരണ്‍ ജോഹര്‍, അദാര്‍ പൂനാവാല, അപൂര്‍വ മേത്ത, സുപ്രിയ മേനോന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ‘ഭൂതകാലം’, ‘ഭ്രമയുഗം’, ‘ഡയസ് ഇറേ’ തുടങ്ങിയ ശ്രദ്ധേയ ചിത്രങ്ങള്‍ക്ക് ശേഷം രാഹുല്‍ സദാശിവന്‍ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തില്‍ പൃഥ്വിരാജ് സുകുമാരനും മഞ്ജു വാര്യരുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. പത്തൊന്‍പതാം നൂറ്റാണ്ടിലെ കേരളത്തിന്റെ പശ്ചാത്തലത്തില്‍, ഐതിഹ്യങ്ങളും മിത്തുകളും കോര്‍ത്തിണക്കിയാണ് ചിത്രം ഒരുക്കുന്നത്.
മലയാള സിനിമയുടെ കഥപറച്ചില്‍ ശൈലിയോടുള്ള ആദരവാണ് ഈ ചിത്രത്തിലൂടെ പ്രകടിപ്പിക്കുന്നതെന്ന് ധര്‍മ്മ പ്രൊഡക്ഷന്‍സ് മേധാവി കരണ്‍ ജോഹര്‍ വ്യക്തമാക്കി. കേരളത്തിന്റെ സാംസ്‌കാരിക സ്വത്വത്തിന്റെ ഭാഗമായ ഒടിയന്റെ കഥ ഏറ്റവും മികച്ച രീതിയില്‍ പ്രേക്ഷകരിലേക്ക് എത്തിക്കുകയാണ് ലക്ഷ്യമെന്ന് പൃഥ്വിരാജ് സുകുമാരനും, വലിയ കാന്‍വാസില്‍ ഈ ഫോക്ലോര്‍ ചിത്രം ഒരുക്കാന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്ന് സംവിധായകന്‍ രാഹുല്‍ സദാശിവനും അറിയിച്ചു. ചിത്രത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ ഉടന്‍ പുറത്തുവിടുമെന്ന് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചിട്ടുണ്ട്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍: ഹാരിസ് ദേശം, വാര്‍ത്താപ്രചരണം: ഹെയിന്‍സ്.
പൊലീസ് ഓഫീസറായി പൃഥ്വിരാജ്, ദായ്റയുടെ ദൃശ്യങ്ങള്‍ പുറത്ത്
രാഹുല്‍ സദാവിന്റേതായി ഒടുവില്‍ പ്രദര്‍ശനത്തിനെത്തിയ ചിത്രം ഡീയസ് ഈറെയാണ്. ജിയോ ഹോട്സ്റ്റാറിലൂടെ ഈ ചിത്രം സ്ട്രീമിംഗ് ചെയ്യുന്നുണ്ട്. പ്രണവ് മോഹന്‍ലാലായിരുന്നു നായകനായി എത്തിയത്. തിയേറ്ററുകളില്‍ മികച്ച പ്രേക്ഷക- നിരൂപക പ്രശംസകള്‍ നേടിയ ചിത്രം പ്രണവ് മോഹന്‍ലാലിന്റെ കരിയറിയിലെ തന്നെ ഏറ്റവും മികച്ച കഥാപാത്രങ്ങളിലൊന്നായിരുന്നു. ആഗോള തലത്തില്‍ 80 കോടിയിലധികം നേടിയിരുന്നു ചിത്രം.




