മഞ്ചേശ്വരം:
ഉപ്പളയില്‍ ഒരേ രജിസ്ട്രേഷന്‍ നമ്പര്‍ ഉപയോഗിച്ച് ഓടി കൊണ്ടിരുന്ന ഥാര്‍ വാഹനങ്ങള്‍ മഞ്ചേശ്വരം പോലീസ് പിടിച്ചെടുത്തു. പോലിസ് നടത്തിയ പരിശോധനയിലാണ് വ്യാജ നമ്പര്‍ പ്ലേറ്റ് തട്ടിപ്പ് വെളിച്ചത്തായത്.
?മഞ്ചേശ്വരം സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ വിഷ്ണു, എസ്.ഐ. ശബരി എന്നിവരുടെ നേതൃത്വത്തില്‍ വാഹന പരിശോധന നടത്തുന്നതിനിടെയാണ് ഒരേ രജിസ്ട്രേഷന്‍ നമ്പറില്‍ രണ്ട് ഥാര്‍ വാഹനങ്ങള്‍ ഓടുന്നത് ശ്രദ്ധയില്‍പ്പെട്ടത്.
തുടര്‍ന്ന് പോലീസ് രണ്ട് വാഹനങ്ങളും കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലേക്ക് മാറ്റി.
?യഥാര്‍ത്ഥ ഥാര്‍ വാഹനത്തിന്റെ ഉടമ മഞ്ചേശ്വരം പോലീസ് സ്റ്റേഷനില്‍ ഹാജരായിട്ടുണ്ട്.
എന്നാല്‍, വ്യാജ നമ്പര്‍ പ്ലേറ്റ് അറ്റാച്ച് ചെയ്ത വാഹനം ഉപയോഗിച്ചവര്‍ക്ക് നോട്ടീസ് നല്‍കിയിട്ടും ഇവര്‍ സ്റ്റേഷനില്‍ ഹാജരായിട്ടില്ല.
സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ ഭാരതീയ ന്യായ സംഹിത , കേരള പോലീസ് ആക്ട് എന്നിവ പ്രകാരം കേസെടുത്തതായി മഞ്ചേശ്വരം എസ്.ഐ. ശബരി അറിയിച്ചു.
മഞ്ചേശ്വരത്ത്ഒരേ രജിസ്ട്രേഷന്‍നമ്പറില്‍ രണ്ട് ഥാര്‍ ജിപ്പ് ; നടപടിയെടുത്ത് പോലിസ്




