ചെറുവത്തൂര്‍: കേരള ഗ്രന്ഥശാലാ സംഘത്തിന്റെ ആഭിമുഖ്യത്തില്‍ ഗ്രന്ഥ ശാല പക്ഷാചരണം സമാപനം ചെറുവത്തൂര്‍ അക്ഷര വായന ശാല ഗ്രന്ഥാലയത്തിന്റ നേതൃത്വത്തില്‍ ഒരാഴ്ചയായി നടന്നു വരുന്ന ഗ്രന്ഥ ശാല പക്ഷാചരണത്തിന് സമാപനം,
രാവിലെ അക്ഷര മുറ്റത്ത് ഗ്രന്ഥ ശാല പ്രസിഡന്റ് കെ കെ രാജന്‍ പതാക ഉയര്‍ത്തി,
സമാപന സമ്മേളനം ഗ്രന്ഥ ശാല പ്രവര്‍ത്തകന്‍ എ നാരായണന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു.
കെ കെ രാജന്‍,
പി കെ ഭാസ്‌കരന്‍,
ഡോ കെ വി ഭാസ്‌കരന്‍, രമേശന്‍ മടിക്കുന്ന്, പി വി ബിനു, സന്‍ജീവന്‍ മടിവയല്‍,
കെ കരുണാകരന്‍,
സുധ ടീച്ചര്‍,
കെ വി ലത ടീച്ചര്‍ എന്നിവര്‍ സംസാരിച്ചു.
മജീഷ്യന്‍ ഉമേഷ് ചെറുവത്തൂരിനെ ഡോക്ടര്‍ കെ വി ഭാസ്‌കരന്‍ ആദരിച്ചു.
തുടര്‍ന്ന് ഉമേഷ് ചെറുവത്തൂരിന്റെ മാജിക് ഷോയും
അക്ഷര ദീപവും തെളിയിച്ചു.
അക്ഷര മുറ്റത്ത് അക്ഷര പതാക ഉയര്‍ത്തി ഗ്രന്ഥ ശാല പക്ഷാചരണത്തിന് സമാപനം.




