ഒളവറ ഗ്രന്ഥാലയം:അക്ഷര ദീപം തെളിച്ചു.

തൃക്കരിപ്പൂര്‍:കേരളത്തിന്റെ സാക്ഷരതാ മുന്നേറ്റത്തിനും,സാമൂഹിക നവോത്ഥാനത്തിനും വലിയ പങ്കു വഹിച്ച വായനാ സംസ്‌ക്കാരത്തെ സ്മരിക്കുക,നിലനിര്‍ത്തുക എന്ന ലക്ഷ്യത്തോടെ ഗ്രന്ഥശാലാ വാരാഘോഷത്തിന്റെ ഭാഗമായി ഒളവറ ഗ്രന്ഥാലയം ഓഡിറ്റോറിയത്തില്‍ അക്ഷര ദീപം തെളിച്ചു.
ഗ്രന്ഥാലയം പ്രസിഡണ്ട് ടി.വി.വിജയന്‍,വൈ.പ്രസി.കെ.കണ്ണന്‍,സെക്രട്ടറി സി.ദാമോദരന്‍,കൗണ്‍സിലര്‍ ടി.വി.ഗോപി,കെ.സജിന,ആശാ പവിത്രന്‍, കടിയാന്‍ പ്രഭാകരന്‍,കെ.പി.ഗ്രീഷ്മ,കാരള രാഘവന്‍,കെ.പത്മനാഭന്‍,റിസ ഫാത്തിമ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Scroll to Top