പ്രവാചക സ്‌നേഹത്തില്‍ ലയിച്ച് പുതിയകോട്ട; SKSSF മദീന പാഷന് ഉജ്ജ്വല സമാപനം

കാഞ്ഞങ്ങാട്: പ്രവാചകന്‍ മുഹമ്മദ് നബി ?യുടെ ജീവിതവും സന്ദേശവും സമൂഹത്തില്‍ കൂടുതല്‍ സജീവമായി പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ സമസ്ത കേരള സുന്നി സ്റ്റുഡന്റ്‌സ് ഫെഡറേഷന്‍ (SKSSF) കാസര്‍ഗോഡ് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച മദീന പാഷന്‍ 2026 പുതിയകോട്ട വാദീ മദീനയില്‍ പ്രൗഢമായി സമാപിച്ചു. പ്രവാചക സ്‌നേഹവും ആത്മീയ ചൈതന്യവും നിറഞ്ഞ സംഗമത്തില്‍ ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള പ്രവര്‍ത്തകരും വിശ്വാസികളും പങ്കെടുത്തു.
വൈകിട്ട് നാലിന് പുതിയകോട്ട ഇമാം ഒ.പി. അബ്ദുള്ള സഖാഫിയുടെ നേതൃത്വത്തില്‍ മഖാം സിയാറത്തോടെയാണ് പരിപാടികള്‍ക്ക് തുടക്കമായത്. തുടര്‍ന്ന് പുതിയകോട്ട ജമാഅത്ത് കമ്മിറ്റി പ്രസിഡന്റ് എല്‍. അബ്ദുള്ള കുഞ്ഞി ഹാജി പതാക ഉയര്‍ത്തി. ജില്ലാ ട്രഷറര്‍ സഈദ് അസ്അദി പുഞ്ചാവി ആമുഖം നടത്തി. സയ്യിദ് യാസര്‍ തങ്ങള്‍ പടന്നക്കാട് നേതൃത്വം നല്‍കിയ മൗലിദ് ജല്‍സയില്‍ മന്‍ഖൂസ് മൗലിദ്, അഷ്‌റഖ ബൈത്ത്, അല്ലഫല്‍ അലിഫ് എന്നിവ ആലപിച്ചു.
രാത്രി ഏഴിന് നടന്ന ഉദ്ഘാടന സമ്മേളനത്തില്‍ SKSSF ജില്ലാ പ്രസിഡന്റ് സുബൈര്‍ ദാരിമി പടന്ന അധ്യക്ഷത വഹിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി ഇര്‍ഷാദ് ഹുദവി ബെദിര സ്വാഗതം പറഞ്ഞു. സമസ്ത ജില്ലാ ഉപാധ്യക്ഷന്‍ എം. മൊയ്തു മൗലവി ബാഖവി പുഞ്ചാവി ഉദ്ഘാടനം ചെയ്തു.
”മുഹമ്മദ് നബി ?യുടെ ജീവിതശൈലി മാതൃകയാക്കി ജീവിതം ക്രമപ്പെടുത്തണം. പ്രവാചക സ്‌നേഹം വിശ്വാസത്തിന്റെ ഭാഗമാണ്; അത് വ്യക്തിജീവിതത്തിലും സാമൂഹിക ഇടപെടലുകളിലും പ്രതിഫലിക്കണം”, അദ്ദേഹം പറഞ്ഞു.
അഷ്‌റഫ് റഹ്‌മാനി ചൗക്കി മദ്ഹുറസൂല്‍ പ്രഭാഷണം നടത്തി. പി.കെ. താജുദ്ദീന്‍ ദാരിമി പടന്ന പ്രമേയ പ്രഭാഷണം നടത്തി.
രാത്രി 8.30ന് നടന്ന ഇശ്ഖ് മജ്ലിസില്‍ പ്രവാചക സ്‌നേഹത്തിന്റെ ആത്മീയ സന്ദേശങ്ങള്‍ പങ്കുവെച്ചു. സുഹൈല്‍ ഫൈസി കൂരാട്, ഖാജാ ഹുസൈന്‍ ദാരിമി എന്നിവര്‍ നേതൃത്വം നല്‍കി. തുടര്‍ന്ന് സയ്യിദ് മഹ്‌മൂദ് സ്വഫ്വാന്‍ തങ്ങള്‍ ഏഴിമലയുടെ നേതൃത്വത്തില്‍ നടന്ന കൂട്ടുപ്രാര്‍ത്ഥനയോടെ പരിപാടി സമാപിച്ചു.
സുന്നി യുവജന സംഘം ജില്ലാ ജനറല്‍ സെക്രട്ടറി ഹംസ ഹാജി പള്ളിപ്പുഴ, ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ജില്ലാ പ്രസിഡന്റ് അബൂബക്കര്‍ സലൂദ് നിസാമി, മൊയ്തു അസ്ഹരി കോട്ടിക്കുളം, ഫാറൂഖ് ദാരിമി കൊല്ലംപാടി, സിദ്ധീഖ് ബെളിഞ്ചം, കെ.ബി. കുട്ടി ഹാജി, ഉമ്മര്‍ രാജാവ്
കെ.യു. ദാവൂദ്, മുബാറക് അസൈനാര്‍ ഹാജി,
ഉമര്‍ മൗലവി തൊട്ടിയില്‍, ഫൈസല്‍ ദാരിമി, യൂനുസ് ഫൈസി കാക്കടവ്, അന്‍വര്‍ തുപ്പക്കല്‍, പി.എച്ച്. അസ്ഹരി, റാഷിദ് ഫൈസി ആമത്തല, അബ്ദുള്ള യമാനി, അന്‍വര്‍ ചേരൂര്‍, ഷമീര്‍ അസ്ഹരി, ഹാരിസ് ചിത്താരി, നിയാസ് ഫൈസി, ഷഫീഖ് മീനാപീസ്, ശരീഫ് പാലക്കി, എഞ്ചിനീയര്‍ മുഹമ്മദ് കുഞ്ഞി , . അന്‍വര്‍ ചേരൂര്‍ , ഹാഷിര്‍ കോട്ടിക്കുളം ,
അബ്ദ്ദുല്ല ചാല , ഖാസിം ചാല , അലി മി യാദി പള്ളം , അസീസ് ആലൂര്‍ , ഫിറോസ് ഓണന്ത ,
തുടങ്ങിയ പ്രമുഖര്‍ സംബന്ധിച്ചു.
പുതുതലമുറയില്‍ പ്രവാചക സ്‌നേഹവും ആത്മീയ മൂല്യങ്ങളും വളര്‍ത്തിയെടുക്കുന്നതിനുള്ള SKSSF ജില്ലാ കമ്മിറ്റിയുടെ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച മദീന പാഷന്‍ 2026 ജില്ലയിലെ ശ്രദ്ധേയമായ ആത്മീയ സംഗമമായി മാറി.

Scroll to Top