കാസര്‍കോട്:
സെപ്തമ്പര്‍ 23, 24,25 തിയ്യതികളില്‍ കാസര്‍കോട് വെച്ച് നടക്കുന്ന മുസ്ലിം യൂത്ത് ലീഗ് ജില്ലാ സമ്മേളനം ചരിത്ര സംഭവമാക്കുവാന്‍ പാര്‍ട്ടിയുടെയും പോഷക സംഘടനകളുടെയും മുഴുവന്‍ ഭാരവാഹികളും രംഗത്തിറങ്ങി പ്രവര്‍ത്തിക്കണമെന്ന് മുസ്ലിം ലീഗ് ജില്ലാ കമ്മിറ്റി അഭ്യര്‍ത്ഥിച്ചു. സമ്മേളനത്തില്‍ പങ്കെടുക്കുന്നതിന് യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ക്ക് ആവശ്യമായ വാഹനങ്ങള്‍ ഏര്‍പ്പാടാക്കുന്നതിനും മറ്റും മുസ്ലിം ലീഗ് നിയോജക മണ്ഡലം, മുനിസിപ്പല്‍, പഞ്ചായത്ത് കമ്മിറ്റികള്‍ നേതൃത്വം നല്‍കണമെന്നും ജില്ലാ പ്രസിഡണ്ട് കല്ലട്ര മാഹിന്‍ ഹാജി എം.എല്‍.എയും ജനറല്‍ സെക്രട്ടറി എ.അബ്ദുല്‍ റഹ്‌മാനും അഭ്യര്‍ത്ഥിച്ചു.
മുസ്ലിം യൂത്ത് ലീഗ് ജില്ലാ സമ്മേളനം വിജയിപ്പിക്കുക -മുസ്ലിം ലീഗ്




