കണ്ണൂര്‍: എഡിഎം നവീന്‍ ബാബുവിനെതിരെ കൈക്കൂലി വാങ്ങിയെന്ന ആരോപണം ഉന്നയിച്ച ടി വി പ്രശാന്തിന്റെ സസ്‌പെന്‍ഷന്‍ ആരോ?ഗ്യവകുപ്പ് നീട്ടി. നവീന്‍ ബാബുവിന്റെ മരണത്തെ തുടര്‍ന്ന് ആറുമാസം മുമ്പാണ് ഇയാളെ സസ്‌പെന്റ് ചെയ്തിരുന്നത്. പരിയാരം മെഡിക്കല്‍ കോളേജിലെ ഇലക്ട്രീഷ്യന്‍ വിഭാഗം ജീവനക്കാരനായിരുന്ന പ്രശാന്തിനെ ജോലിയില്‍ നിന്ന് ആറുമാസം മുന്‍പാണ് ആരോ?ഗ്യവകുപ്പ് സസ്‌പെന്‍ഡ് ചെയ്തത്. അച്ചടക്കലംഘനവും പെരുമാറ്റ ചട്ടലംഘനവും ചൂണ്ടിക്കാണിച്ചായിരുന്നു സസ്‌പെന്‍ഷന്‍.
എഡിഎം നവീന്‍ ബാബു കൈക്കൂലി വാങ്ങിയെന്നാരോപിച്ച് പെട്രോള്‍ പമ്പ് ഉടമ ടി വി പ്രശാന്തിന്റെ പേരില്‍ പരാതി തയ്യാറാക്കിയതിലും പ്രചരിപ്പിച്ചതിലും അടിമുടി ദുരൂഹതയാണ് നിലനില്‍ക്കുന്നത്. എകെജി സെന്ററിലെ ഓഫീസ് സെക്രട്ടറിയും ബന്ധുവുമായ ബിജു കണ്ടക്കൈക്ക് പരാതി വാട്‌സ് ആപ്പ് വഴി കൈമാറിയെന്നാണ് നവീന്‍ ബാബുവിന്റെ മരണത്തില്‍ അന്വേഷണം നടത്തിയ ലാന്‍ഡ് റവന്യു ജോയിന്റ് കമ്മീഷണര്‍ക്ക് പ്രശാന്ത് മൊഴി നല്‍കിയത്. വിജിലന്‍സിനോ മുഖ്യമന്ത്രിയുടെ ഓഫീസിലോ ഒരു പരാതിയും പ്രശാന്ത് നല്‍കിയിട്ടില്ല. ഇല്ലാത്ത പരാതിയുടെ പേരിലായിരുന്നു നവീന്‍ ബാബുവിനെതിരായ പ്രചാരണങ്ങള്‍.
എഡിഎം നവീന്‍ ബാബുവിന്റെ മരണം; കൈക്കൂലി ആരോപണം ഉന്നയിച്ച ടിവി പ്രശാന്തിന്റെ സസ്‌പെന്‍ഷന്‍ നീട്ടി
44
previous post