Home Kerala വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളിക്ക് ദാരുണാന്ത്യം; ഒരാളെ കാണാതായി, രണ്ട് പേര്‍ നീന്തി രക്ഷപ്പെട്ടു

വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളിക്ക് ദാരുണാന്ത്യം; ഒരാളെ കാണാതായി, രണ്ട് പേര്‍ നീന്തി രക്ഷപ്പെട്ടു

by KCN CHANNEL
0 comment

തിരുവനന്തപുരം: തലസ്ഥാനത്ത് നിന്നും മത്സ്യബന്ധനം കഴിഞ്ഞ് മടങ്ങവെ കനത്ത മഴയിലും കടല്‍ക്ഷോഭത്തിലും വള്ളം മറിഞ്ഞുണ്ടായ അപകടത്തില്‍ ഒരു മത്സ്യത്തൊഴിലാളി മരിച്ചു. ഒരാളെ കടലില്‍ കാണാതായി. രണ്ടു പേര്‍ നീന്തി രക്ഷപ്പെട്ടു. കടലില്‍ സ്ഥാപിച്ചിരുന്ന ലൈഫ് ബോയയില്‍ പിടിച്ചു കിടന്ന മറ്റൊരാളെ മറ്റ് വള്ളക്കാര്‍ രക്ഷപ്പെടുത്തി കരയ്‌ക്കെത്തിച്ചു. ഇന്നലെ അര്‍ധരാത്രിക്കു ശേഷം വിഴിഞ്ഞത്തു നിന്ന് ഏകദേശം രണ്ടര കിലോമീറ്റര്‍ ഉള്ളിലുണ്ടായ അപകടത്തില്‍ പുല്ലുവിള പഴയതുറ പുരയിടത്തില്‍ ആന്റണി തദയൂസ്(52) ആണ് മരിച്ചത്.
പുല്ലുവിള സ്വദേശി സ്റ്റെല്ലസി (45) നെയാണ് കടലില്‍ കാണാതായത്. പുല്ലുവിള കൊച്ചുപള്ളി സ്വദേശി പുഷ്പദാസന്‍, വിഴിഞ്ഞം സ്വദേശി മുത്തപ്പന്‍ എന്നിവരാണ് നീന്തി കരയിലെത്തിയത്. തമിഴ്നാട് സ്വദേശി റജിന്‍ (40) നെ മറ്റ് വള്ളക്കാര്‍ രക്ഷിച്ച് കരയിലെത്തിച്ചു. കടലില്‍ സ്ഥാപിച്ചിരുന്ന ബോയയില്‍ പിടിച്ച് മണിക്കൂറുകളോളം കിടക്കുകയായിരുന്നു ഇയാള്‍. ആന്റണിയുടെ മൃതദേഹം പൂവാര്‍ ഭാഗത്തെ തീരത്ത് അടിയുകയായിരുന്നു. കാണാതായ സ്റ്റെല്ലസിനായി തിരച്ചില്‍ തുടരുകയാണെന്ന് കോസ്റ്റല്‍ പൊലീസ് അറിയിച്ചു. സംഭവത്തെ തുടര്‍ന്ന് കോസ്റ്റല്‍ പൊലീസ് കേസെടുത്തിട്ടുണ്ട്. ആന്റണിയുടെ മൃതദേഹം മെഡിക്കല്‍ കോളെജ് ആശുപത്രി മോര്‍ച്ചറിയിലേക്കു മാറ്റി.

You may also like

Leave a Comment