രോഹിത്തും കോലിയും കാര്യവട്ടത്തേക്ക്; വെസ്റ്റ് ഇന്‍ഡീസിനെതിരായ പരമ്പരകള്‍ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു

ഡല്‍ഹി: രോഹിത്തും കോലിയും കാര്യവട്ടത്തേക്ക്. വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന ട്വന്റി20 പരമ്പരകള്‍ക്കുള്ള ഇന്ത്യന്‍ ടീമുകളെ പ്രഖ്യാപിച്ചു. രോഹിത് ശര്‍മയും വിരാട് കോലിയും ഏകദിന ടീമില്‍ ഇടം നേടി. മൂന്നു മത്സര പരമ്പരയിലെ അവസാന കളി 27ന് കാര്യവട്ടത്താണ്.

മലയാളി താരം സഞ്ജു സാംസണ്‍ ട്വന്റി20 പരമ്പരയ്ക്കുള്ള ടീമിലെ സ്ഥാനം നിലനിര്‍ത്തി. ശ്രേയസ് അയ്യര്‍ നയിക്കുന്ന ടീമില്‍ വൈഭവ് സൂര്യവംശിയും ഇടം നേടി. പുതുമുഖ ഓള്‍റൗണ്ടര്‍ നമാന്‍ ധീര്‍, പേസര്‍ ഔഖിബ് നബി എന്നിവര്‍ ഏകദിന ടീമില്‍ ഇടം നേടി . നിതീഷ് കുമാര്‍ റെഡ്ഡിയെ ഏഷ്യന്‍ ഗെയിംസ് ടീമില്‍ നിന്ന് മാറ്റി ഏകദിന പരമ്പരയ്ക്കുള്ള ടീമില്‍ ഉള്‍പ്പെടുത്തി. വെറ്ററന്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയെയും 50 ഓവര്‍ മത്സരങ്ങളിലേക്ക് വിളിപ്പിച്ചു.

വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ഏകദിന ടീം:

ശുഭ്മാന്‍ ഗില്‍ , രോഹിത് ശര്‍മ, വിരാട് കോഹ്ലി, റുതുരാജ് ഗെയ്ക്വാദ്, കെ എല്‍ രാഹുല്‍, ധ്രുവ് ജുറെല്‍, നിതീഷ് കുമാര്‍ റെഡ്ഡി, രവീന്ദ്ര ജഡേജ, കുല്‍ദീപ് യാദവ് , പ്രസീദ് കൃഷ്ണ, ഗുര്‍നൂര്‍ ബ്രാര്‍, മുഹമ്മദ് സിറാജ് , ഔഖിബ് നബി, യശസ്വി ജയ്സ്വാള്‍.

വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടി20 ടീം:

ശ്രേയസ് അയ്യര്‍, അഭിഷേക് ശര്‍മ്മ , വൈഭവ് സൂര്യവംശി, ഇഷാന്‍ കിഷന്‍, സഞ്ജു സാംസണ്‍ , തിലക് വര്‍മ്മ, ശിവം ദുബെ , കുല്‍ദീപ് യാദവ്, അക്‌സര്‍ പട്ടേല്‍ , വാഷിംഗ്ടണ്‍ സുന്ദര്‍ , രവി ബിഷ്‌ണോയ്, നിതീഷ് കുമാര്‍ റെഡ്ഡി, അര്‍ഷ് ദീപ് സിംഗ്, പ്രിന്‍സ് യാദവ്, മായങ്ക് യാദവ്.

Scroll to Top