കാഞ്ഞങ്ങാട്: സി.പി.എം കാരാല്‍ മൃഗീയമായി കൊല ചെയ്യപ്പെട്ട സി. എം. പി യുടെ സജീവ പ്രവര്‍ത്തകനായായിരുന്ന പള്ളിക്കര ആലക്കോട്ടെ വേണുഗോപാലന്‍ നായരുടെ 39 -ാം രക്തസാക്ഷിത്വ ദിനം സി.എം.പി.ജില്ലാ കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ സമുചിതമായി ആചരിച്ചു.
പുഷ്പാര്‍ച്ചനയ്ക്കു ശേഷം നടന്ന അനുസ്മരണ ചടങ്ങില്‍ സി. എം. പി സ്ഥാപക നേതാവ് വി കമ്മാരന്‍ അനുസ്മരണ പ്രഭാഷണം നടത്തി. സി എം.പി. കണ്‍ട്രോള്‍ കമ്മീഷന്‍ ചെയര്‍മാന്‍ വി.കെ. രവീന്ദ്രന്‍ അദ്ധ്യക്ഷത വഹിച്ചു. ഇ.വി.ദാമോദരന്‍, പി.കെ രഘുനാഥ്, കൃഷ്ണന്‍ താനത്തിങ്കാല്‍, കെ. എം. അഷറഫ്, കെ. പ്രഭാകരന്‍, രാജേന്ദ്രപ്രസാദ്, കെ.വി.ലക്ഷ്മി, ടി. ഗംഗാധരന്‍, എന്‍.കെ.രവി,പി. കമലാക്ഷ, കെ. സുരേഷ്ബാബു എന്നിവര്‍ സംസാരിച്ചു.
വേണുഗോപാലന്റെ ഭാര്യ സരോജിനിയും കൊച്ചുമക്കളും ബന്ധുക്കളും ചടങ്ങില്‍ പങ്കെടുത്തു. ജില്ലാ സെക്രട്ടറി സി.വി. തമ്പാന്‍ സ്വാഗതം പറഞ്ഞു.
രക്തസാക്ഷി ദിനം ആചരിച്ചു.




