കാസര്‍ഗോഡ് എം.ഡി.എം.എ. വേട്ട ഒരാള്‍ പിടിയില്‍.


പെരുമ്പള കോളിയടുക്കം സ്വദേശി ഇര്‍ഷാദ് എം.എ. ആണ് പോലീസിന്റെ പിടിയിലായത്.

കോളിയടുക്കത്ത് കാറില്‍ വില്‍പനയ്ക്കായി സൂക്ഷിച്ച 1.68 ഗ്രാം മാരക മയക്കുമരുന്നായ എം.ഡി.എം.എ.യുമായി പെരുമ്പള സ്വദേശിയായ യുവാവിനെ മേല്‍പറമ്പ് പോലീസ് അറസ്റ്റ് ചെയ്തു. പെരുമ്പള കോളിയടുക്കം ഹൗസില്‍ ഇര്‍ഷാദ് എം.എ. ആണ് പോലീസിന്റെ പിടിയിലായത്.
കഴിഞ്ഞ
ദിവസം രാത്രി കോളിയടുക്കം-കൂളിക്കുന്ന് റോഡില്‍ വെച്ചാണ് സംഭവം നടന്നത്.
ജില്ലാ ഡാന്‍സാഫ് ടീമിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ മേല്‍പറമ്പ് സബ് ഇന്‍സ്‌പെക്ടര്‍ അഖില്‍ ടി.യുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തുകയായിരുന്നു.പ്രതി സഞ്ചരിച്ചിരുന്ന കാറിന്റെ ഡ്രൈവിംഗ് സീറ്റിന്റെ മാറ്റിനടിയില്‍ ഒളിപ്പിച്ച നിലയിലാണ് എം.ഡി.എം.എ. കണ്ടെത്തിയത്. ഒപ്പം മയക്കുമരുന്ന് കടത്താന്‍ ഉപയോഗിച്ച കാര്‍, ഒരു ഐഫോണ്‍, പണവും എന്നിവയും പോലീസ് കസ്റ്റഡിയിലെടുത്തു.
ലഹരിമരുന്ന് ബംഗളുരുവില്‍ നിന്നും വില്‍പനയ്ക്കായി കൊണ്ടുവന്നതാണെന്നും പ്രാഥമിക ചോദ്യം ചെയ്യലില്‍ ഇയാള്‍ പോലീസിനോട് പറഞ്ഞു .

Scroll to Top