മഞ്ചേശ്വരം ബ്ലോക്ക് ഫാമിലി ഹെല്‍ത്ത് സെന്ററില്‍ രോഗി സുരക്ഷാ ദിനാചരണവും പ്രതിജ്ഞയെടുക്കലും സംഘടിപ്പിച്ചു

?മഞ്ചേശ്വരം: ലോക രോഗി സുരക്ഷാ ദിനത്തോടനുബന്ധിച്ച് മഞ്ചേശ്വരം ബ്ലോക്ക് ഫാമിലി ഹെല്‍ത്ത് സെന്ററില്‍ രോഗി സുരക്ഷാ ദിനാചരണവും പ്രതിജ്ഞയെടുക്കലും സംഘടിപ്പിച്ചു. ചടങ്ങില്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ വിമല കെ ജീവനക്കാര്‍ക്ക് രോഗി സുരക്ഷാ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

?ചികിത്സയില്‍ കൃത്യതയും ജാഗ്രതയും ഉറപ്പുവരുത്തുക, മരുന്നുകളുടെ വിതരണത്തിലും രോഗനിര്‍ണയത്തിലും സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുക, രോഗികളോടും ബന്ധുക്കളോടും സുതാര്യമായി ആശയവിനിമയം നടത്തുക തുടങ്ങിയ കാര്യങ്ങള്‍ക്ക് ഊന്നല്‍ നല്‍കിക്കൊണ്ടാണ് പ്രതിജ്ഞ എടുത്തത്.
?ചടങ്ങില്‍ ഡോ. ഷൈന ആര്‍, ഡോ. ബിനിത എം. ബി എന്നിവര്‍ സംസാരിച്ചു. രോഗീ പരിചരണത്തില്‍ പാലിക്കേണ്ട സുരക്ഷാ മാനദണ്ഡങ്ങളെക്കുറിച്ചും ഗുണനിലവാരമുള്ള ചികിത്സ ഉറപ്പാക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും ഇരുവരും വിശദീകരിച്ചു. ആശുപത്രി ജീവനക്കാരും ആരോഗ്യപ്രവര്‍ത്തകരും പരിപാടിയില്‍ പങ്കെടുത്തു.

Scroll to Top