ശബരിമല സ്വര്‍ണക്കൊള്ള: ഹൈക്കോടതി അനുവദിച്ച സമയപരിധിക്കുള്ളില്‍ കുറ്റപത്രം നല്‍കാനാകില്ല; പ്രോസിക്യൂഷന്‍ അനുമതി പോലും തേടാതെ എസ്‌ഐടി

നേരത്തേ കേസ് പരി?ഗണിച്ചപ്പോള്‍ ദേവസ്വം ബോര്‍ഡ് മുന്‍ കമ്മീഷണര്‍ എന്‍ വാസു, ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എ പത്മകുമാര്‍ തുടങ്ങിയവര്‍ പ്രതികളായ കട്ടിളപ്പാളി കേസിന്റെ അന്വേഷണം പൂര്‍ത്തിയായെന്നാണ് എസ്‌ഐടി കോടതിയെ അറിയിച്ചിരുന്നത്.
തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ളയില്‍ ഹൈക്കോടതി അനുവദിച്ച സമയപരിധിക്കുള്ളില്‍ കുറ്റപത്രം നല്‍കാന്‍ കഴിയില്ല. ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട കട്ടിളപ്പാളി കേസില്‍ സെപ്റ്റംബര്‍ 22-നകം കുറ്റപത്രം നല്‍കാനായിരുന്നു കോടതി നിര്‍ദേശം. മുന്‍ ദേവസ്വം അധികൃതരടക്കം 15 പേര്‍ പ്രതികളായ ഈ കേസില്‍ 13 പേര്‍ക്കെതിരേയും കുറ്റപത്രം നല്‍കാന്‍ പ്രോസിക്യൂഷന്‍ അനുമതി ആവശ്യമാണ്. എന്നാല്‍, ഇതുവരെ എസ്‌ഐടി(പ്രത്യേക അന്വേഷണസംഘം) പ്രോസിക്യൂഷന്‍ അനുമതി പോലും തേടിയിട്ടില്ല.

നേരത്തേ കേസ് പരി?ഗണിച്ചപ്പോള്‍ ദേവസ്വം ബോര്‍ഡ് മുന്‍ കമ്മീഷണര്‍ എന്‍ വാസു, ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എ പത്മകുമാര്‍ തുടങ്ങിയവര്‍ പ്രതികളായ കട്ടിളപ്പാളി കേസിന്റെ അന്വേഷണം പൂര്‍ത്തിയായെന്നാണ് എസ്‌ഐടി കോടതിയെ അറിയിച്ചിരുന്നത്. മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി എസ് പ്രശാന്ത് അടക്കം പ്രതിയായ ദ്വാരപാലക കേസില്‍ ശാസ്ത്രീയപരിശോധന ഫലമടക്കം ലഭിക്കാനുണ്ടെന്നും എസ്‌ഐടി കോടതിയെ അറിയിച്ചിരുന്നു.

അതേസമയം, മുന്‍ ദേവസ്വം ബോര്‍ഡ് അം?ഗങ്ങളും മുന്‍ സര്‍ക്കാര്‍ ഉദ്യോ?ഗസ്ഥരും അടക്കം പ്രതികളായ കട്ടിളപ്പാളി കേസില്‍ ഇവര്‍ക്കെതിരേ കുറ്റപത്രം നല്‍കണമെങ്കില്‍ സര്‍ക്കാരില്‍നിന്ന് പ്രോസിക്യൂഷന്‍ അനുമതി ആവശ്യമാണ്. ആഭ്യന്തരവകുപ്പും ദേവസ്വം വകുപ്പും നിയമവകുപ്പും കുറ്റപത്രം പരിശോധിച്ചശേഷമാണ് അനുമതി നല്‍കേണ്ടത്. എന്നാല്‍, ഹൈക്കോടതി അനുവദിച്ച സമയപരിധിക്ക് ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ എസ്‌ഐടി ഇതുവരെ പ്രോസിക്യൂഷന്‍ അനുമതി പോലും തേടിയിട്ടില്ല. ഈ മാസം അവസാനത്തോടെ പ്രോസിക്യൂഷന്‍ അനുമതി തേടാനാണ് അന്വേഷണസംഘത്തിന്റെ നീക്കം. അതേസമയം, സെപ്റ്റംബര്‍ 22-ന് ഹൈക്കോടതി വീണ്ടും കേസ് പരി?ഗണിക്കുമ്പോള്‍ കുറ്റപത്രം വൈകുന്നതില്‍ എസ്‌ഐടി എന്ത് വിശദീകരണം നല്‍കുമെന്നതും ചോദ്യമാണ്.

Scroll to Top