Home Kerala എല്‍ഡി ക്ലര്‍ക്ക്; ആദ്യഘട്ട പരീക്ഷ ഇന്ന് 607 കേന്ദ്രങ്ങളില്‍, അധിക സര്‍വീസുകളുമായി കെഎസ്ആര്‍ടിസി

എല്‍ഡി ക്ലര്‍ക്ക്; ആദ്യഘട്ട പരീക്ഷ ഇന്ന് 607 കേന്ദ്രങ്ങളില്‍, അധിക സര്‍വീസുകളുമായി കെഎസ്ആര്‍ടിസി

by KCN CHANNEL
0 comment

തിരുവനന്തപുരം:എല്‍ഡി ക്ലര്‍ക്ക് ആദ്യഘട്ട പരീക്ഷ ഇന്ന് സംസ്ഥാനത്തെ 607 കേന്ദ്രങ്ങളിലായി നടക്കും. തിരുവനന്തപുരം ജില്ലയിലേക്ക് അപേക്ഷിച്ച 1,39,187 പേരാണ് പരീക്ഷ എഴുതുക. ഉച്ചയ്ക്ക് 1.30 മുതല്‍ 3.30 വരെയാണ് സമയം. ഉച്ചയ്ക്ക് ഒന്നരയ്ക്ക് മുമ്പ് പരീക്ഷാഹാളില്‍ പ്രവേശിച്ചില്ലെങ്കില്‍ പരീക്ഷയെഴുതാനാകില്ല.

ഏറ്റവും കൂടുതല്‍ പേര്‍ പരീക്ഷയെഴുതുന്ന തിരുവനന്തപുരത്ത് 272 കേന്ദ്രങ്ങളുണ്ട്. തിരക്ക് കണക്കിലെടുത്ത് കെഎസ്ആര്‍ടിസി അധിക സര്‍വീസുകള്‍ നടത്തും. എറനാട്, പരശുറാം, മലബാര്‍ എക്‌സ്പ്രസുകള്‍ക്ക് അധിക ജനറല്‍ കോച്ചും അനുവദിച്ചിട്ടുണ്ട്. ആകെ 12,95,446 പേരാണ് ഇത്തവണ അപേക്ഷിച്ചത്. എട്ട് ഘട്ടമായിട്ടാണ് എല്‍ഡി ക്ലര്‍ക്ക് പരീക്ഷ നടത്തുന്നത്.

You may also like

Leave a Comment