ജിസിസി കെഎംസിസി പൈക്ക സോണിന് പുതിയ നേതൃത്വം

”10 വര്‍ഷത്തെ അഭിമാനകരമായ സേവന പാരമ്പര്യം പൂര്‍ത്തിയാക്കി, 11-ാം വര്‍ഷത്തിലേക്ക് പുതിയ പ്രതീക്ഷകളോടെയും പുതിയ ചാരിറ്റി മാതൃകകളോടെയും കെഎംസിസി പൈക്ക സോണ്‍.”

ദുബൈ: ജിസിസി കെഎംസിസി പൈക്ക സോണ്‍ വാര്‍ഷിക ജനറല്‍ ബോഡി യോഗം ഓണ്‍ലൈനായി ചേര്‍ന്നു. ബാലടുക്ക ബദര്‍ മസ്ജിദ് ഇമാം സിദ്ധീഖ് മൗലവി പ്രാര്‍ത്ഥനയ്ക്ക് നേതൃത്വം നല്‍കി. ഖത്തര്‍ കെഎംസിസി കാസര്‍ഗോഡ് ജില്ലാ പ്രസിഡന്റ് ലുക്മാനുല്‍ ഹകീം തളങ്കര യോഗം ഉദ്ഘാടനം ചെയ്തു.

പ്രസിഡന്റ് ബഷീര്‍ മാഷ് അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി അന്‍ഷീദ് ഹില്‍ട്ടന്‍ സ്വാഗതവും കഴിഞ്ഞ പ്രവര്‍ത്തനകാലയളവിലെ വാര്‍ഷിക റിപ്പോര്‍ട്ട് അവതരിപ്പിക്കുകയും ചെയ്തു. ട്രഷറര്‍ പി.എം.എ. ഹമീദ് വരവ്-ചെലവ് കണക്കുകള്‍ അവതരിപ്പിച്ചു. വാര്‍ഷിക റിപ്പോര്‍ട്ടും വരവ്-ചെലവ് കണക്കുകളും ജനറല്‍ ബോഡി യോഗം ഐക്യകണ്‌ഠേന അംഗീകരിച്ചു.

തുടര്‍ന്ന് ഷെരീഫ് പൈക്ക, അബ്ദുല്ല കൊയര്‍കൊച്ചി, എം.എസ്. ഷെരീഫ്, അഷ്‌റഫ് ബി.എ., ഖാദര്‍ അര്‍ക്ക, ഫൈസല്‍ കെ.പി., ഐ.പി.എം. ഇബ്രാഹിം, ഷാനിഫ് ഖത്തര്‍, കരീം ഗോള്‍ഡന്‍ വില്ല എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു.

മുന്‍കൂട്ടി നിശ്ചയിച്ച അഞ്ചംഗ ജൂറിയുടെ നേതൃത്വത്തില്‍ ജിസിസി കെഎംസിസി പൈക്ക സോണിന്റെ 2026-27 വര്‍ഷത്തേക്കുള്ള പുതിയ കമ്മിറ്റിയെ ജൂറി അംഗവും ഷാര്‍ജ കെഎംസിസി ജില്ലാ വൈസ് പ്രസിഡന്റുമായ ഷെരീഫ് പൈക്ക പ്രഖ്യാപിച്ചു, മറ്റു ജൂറി അംഗങ്ങള്‍ MS ഷെരീഫ്, എംകെ ഇബ്രാഹിം, അഷ്റഫ് അര്‍ളടുക, ഹമീദ് ഗോവ എന്നിവരായിരുന്നു.

പുതിയ ഭാരവാഹികളായി ഷമീര്‍ പൈക്ക (പ്രസിഡന്റ്), പി.എം.എ. ഹമീദ് (ജനറല്‍ സെക്രട്ടറി), ഒ.പി. സുബൈര്‍ (ട്രഷറര്‍) എന്നിവരെയും വൈസ് പ്രസിഡന്റുമാരായി അഷറഫ് പുളിന്റെടി, ഇസ്മായില്‍ ബി.കെ. ജോയിന്റ് സെക്രട്ടറിമാരായി നജീബ് പൈക്ക, ഹൈദര്‍ ചന്ദ്രമ്പാറ എന്നിവരെയും തിരഞ്ഞെടുത്തു.

എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായി അബ്ദുല്ല കൊയര്‍കൊച്ചി, ഷെരീഫ് പൈക്ക, എം.എസ്. ഷെരീഫ്, ബക്കര്‍ പൈക്ക, ഇബ്രാഹിം ഹാജി കുഞ്ഞിപ്പാറ, ബഷീര്‍ മാഷ്, അന്‍ഷീദ് ഹില്‍ട്ടന്‍, അഷ്‌റഫ് അര്‍ളടുക്ക, എം.കെ. ഇബ്രാഹിം, ഹമീദ് ഗോവ, ജി.എസ്. ഇബ്രാഹിം, ജമാല്‍ പൈക്ക, ഷാനിഫ് പൈക്ക, അഷ്‌റഫ് അഡ്വ., ഖാദര്‍ അ

Scroll to Top