കൊല്‍ക്കത്ത: നന്ദിഗ്രാം ഉപതിരഞ്ഞെടുപ്പില്‍ മമത ബാനര്‍ജിക്ക് തിരിച്ചടി. സ്ഥാനാര്‍ത്ഥിത്വം പിന്‍വലിച്ച് നന്ദി ഗ്രാമിലെ മമതാ വിഭാഗം സ്ഥാനാര്‍ത്ഥി സഞ്ചിത പ്രദാന്‍. തിരിച്ചടിക്ക് പിന്നാലെ മമത നന്ദിഗ്രാമിലും അസമിലും കോണ്‍ഗ്രസിന് പിന്തുണ പ്രഖ്യാപിച്ചു.
തൃണമൂല്‍ കോണ്‍ഗ്രസിനുള്ളിലെ മമതാ ബാനര്‍ജിയുടെയും ഋതബ്രത ബാനര്‍ജിയുടെയും നേതൃത്വത്തിലുള്ള വിഭാഗങ്ങള്‍ക്കാണ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഇന്ന് പുതിയ പേരുകളും ചിഹ്നങ്ങളും അനുവദിച്ചത്. മമതാ വിഭാഗത്തിന് മമത ആള്‍ ഇന്ത്യ തൃണമൂല്‍ കോണ്‍ഗ്രസ് എന്ന പേരിനൊപ്പം നല്‍കിയ ചിഹ്നം കാല്‍പന്തുകളിക്കാരന്റേത്. ഋതബ്രത ബാനര്‍ജി വിഭാഗത്തിന് ഡെമോക്രാറ്റിക് തൃണമൂല്‍ കോണ്‍ഗ്രസ് എന്ന പേര് നല്‍കിയപ്പോള്‍ അനുവദിച്ച ചിഹ്നം എന്‍വലപ്പ്. എന്നാല്‍ ഇതിന് പിന്നാലെയാണ് മമതാ വിഭാഗം നന്ദിഗ്രാമില്‍ പ്രഖ്യാപിച്ച സ്ഥാനാര്‍ഥി സഞ്ചിത പ്രധാന്‍ തന്റെ സ്ഥാനാര്‍ഥിത്വം പിന്‍വലിച്ചത്. ഇന്നലെ പശ്ചിമബംഗാള്‍ മുഖ്യമന്ത്രി സുവേന്തു അധികാരിയെ സന്ദര്‍ശിച്ചതിന് പിന്നാലെയാണ് ഇന്ന് സ്ഥാനാര്‍ഥിത്വം പിന്‍വലിക്കല്‍. ഇതിനെതിരെ ബിജെപിയെ വിമര്‍ശിച്ച് മമത രംഗത്തെത്തി.
തുടര്‍ന്ന് ഒക്ടോബര്‍ ആറിലെ ഉപതിരഞ്ഞെടുപ്പില്‍ നന്ദിഗ്രാമിലും അസമിലും രാജ്യത്തിന്റെ വിശാല താല്പര്യങ്ങളെ മുന്‍നിര്‍ത്തി കോണ്‍ഗ്രസിന് പൂര്‍ണ പിന്തുണ നല്‍കുമെന്ന് മമതാ ബാനര്‍ജി പ്രഖ്യാപിച്ചു. എന്നാല്‍ ഇതിന് പിന്നാലെ നന്ദിഗ്രാമിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി മിലന്‍ പ്രധാന്‍ അറസ്റ്റിലായി. മിലന്റെ പേരില്‍ ഉണ്ടായിരുന്ന പഴയ കൊലപാതക കേസ് ചൂണ്ടിക്കാട്ടിയാണ് അറസ്റ്റ് എന്നാണ് റിപ്പോര്‍ട്ടുകള്‍.




