SKSSF ജില്ലാ സമ്മേളനം: ‘നേതൃസമ്പര്‍ക്കം 2026’ നാളെ, ഹമീദലി ശിഹാബ് തങ്ങള്‍ പതാക കൈമാറി

കാസര്‍കോട്: ഒക്ടോബര്‍ 10ന് നടക്കുന്ന SKSSF കാസര്‍കോട് ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന **’നേതൃസമ്പര്‍ക്കം 2026’**ന് നാളെ ഞായര്‍
തുടക്കമാകും. ജില്ലയിലെ 12 മേഖലകളിലായി നടക്കുന്ന പരിപാടിയില്‍ ജില്ലാ നേതൃത്വം മേഖലാ-ശാഖാ നേതാക്കളുമായി നേരിട്ട് സംവദിക്കും.
പരിപാടിയുടെ ഭാഗമായി പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ എസ് കെ എസ് എസ് എഫ് ജില്ല ജനറല്‍ സെക്രട്ടറി ഇര്‍ഷാദ് ഹുദവി ബെദിരയ്ക്ക്
പതാക കൈമാറി. സമ്മേളനത്തിന്റെ മുന്നൊരുക്കങ്ങള്‍ ശക്തിപ്പെടുത്തുന്നതിനും പ്രവര്‍ത്തനങ്ങള്‍ താഴെത്തട്ടിലേക്ക് വ്യാപിപ്പിക്കുന്നതിനുമാണ് നേതൃസമ്പര്‍ക്കം സംഘടിപ്പിക്കുന്നത്.
മേഖലാ വര്‍ക്കിംഗ് കമ്മിറ്റി അംഗങ്ങള്‍, ശാഖാ പ്രസിഡന്റ്, ജനറല്‍ സെക്രട്ടറി തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുക്കും. സമ്മേളന പ്രവര്‍ത്തനങ്ങള്‍ക്ക് പുതിയ ഉണര്‍വ് നല്‍കുന്ന തരത്തില്‍ ജില്ലയിലെ വിവിധ മേഖലകളില്‍ നേതൃസമ്പര്‍ക്ക സംഗമങ്ങള്‍ നടക്കും.

Scroll to Top