യൂത്ത് ലീഗ് ജില്ലാ സമ്മേളനം:ആവേശം വിതറി ചൗക്കി കുന്നില്‍ യൂത്ത് ലീഗ് യൂണിറ്റിന്റെ സമ്മേളനാരവം

?ചൗക്കി: മുസ്ലിം യൂത്ത് ലീഗ് ജില്ലാ സമ്മേളനത്തിന് മുന്നോടിയായി പ്രവര്‍ത്തകര്‍ക്കിടയില്‍ പുതിയ ആവേശവും ഉണര്‍വും സൃഷ്ടിച്ച് ചൗക്കി കുന്നില്‍ യൂണിറ്റ് യൂത്ത് ലീഗ് സമ്മേളനാരവം സംഘടിപ്പിച്ചു. സമ്മേളനത്തിന്റെ സന്ദേശം ജനങ്ങളിലെത്തിക്കുന്നതിനും പ്രവര്‍ത്തകരെ സജ്ജരാക്കുന്നതിനുമായി സംഘടിപ്പിച്ച പരിപാടിയില്‍ ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.
?കൊടിതോരണങ്ങളാല്‍ അലങ്കരിച്ച ചൗക്കി കുന്നില്‍ പ്രദേശത്ത് നടന്ന സംഗമത്തില്‍ നിരവധി യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ പങ്കെടുത്തു. വരാനിരിക്കുന്ന ജില്ലാ സമ്മേളനം ചരിത്രവിജയമാക്കാന്‍ ചൗക്കി കുന്നില്‍ യൂണിറ്റിന്റെ പൂര്‍ണ്ണ പങ്കാളിത്തവും പിന്തുണയും ഉണ്ടാകുമെന്ന് നേതാക്കള്‍ പ്രഖ്യാപിച്ചു.
?യൂണിറ്റ് സെക്രട്ടറി ഷെമീറിന്റെ അധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡന്റ് ശിഹാബ് കെ.ജെ ഉദ്ഘാടനം ചെയ്തു. യൂത്ത് ലീഗ് മണ്ഡലം വൈസ് പ്രസിഡന്റ് മൂസാ ബാസിത് മുഖ്യ പ്രഭാഷണം നടത്തി. യുത്ത് ലീഗ് നേതാക്കളായ അല്‍ത്താഫ് ചൗക്കി. നജീബ് കുന്നില്‍. മുജീബ് കുന്നില്‍ ജി.സി.സി നേതാക്കളായ സലിം ബി.എച്ച് , സാബിത്ത് ചൗക്കി, സത്താര്‍ ചൗക്കി, തുടങ്ങിയവര്‍ ചടങ്ങില്‍ സംസാരിച്ചു.
റഹ്‌മാന്‍ കന്യാപ്പാടി, ഹബീബ് മുപ്പാ, ശിഹാബ് അര്‍ജാല്‍ അനസ് കൊട്ട, കലു കുന്നില്‍, സമീര്‍ കെ. കെ പുറം, മഹ്ഷൂക്ക്, മുസ്തഫ, മെയ്തീന്‍ കുട്ടി, തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.

Scroll to Top