ലൈറ്റ് ഹൗസ് ബീച്ചില്‍ ബീച്ച് റണ്‍-ബീച്ച് ക്ലീന്‍ അപ്പ് കാസര്‍ഗോഡ്: ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ ,റോട്ടറി കാസര്‍ഗോഡ് എന്നി സര്‍വീസ് സങ്കടനകളുടെ ആഭിമുഖ്യത്തില്‍ ,ആരോഗ്യകരമായ നഗരവും ശുചിത്വമുള്ള തീരദേശവും എന്ന സന്ദേശവുമായി കാസര്‍ഗോഡ് ലൈറ്റ് ഹൗസ് ബീച്ചില്‍ ബീച്ച് റണ്‍ഉം ബീച്ച് ക്ലീന്‍ അപ്പും സംഘടിപ്പിച്ചു. രാവിലെ 6.30ന് ബീച്ച് റണ്‍-ക്ലീന്‍ അപ്പ് പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. തുടര്‍ന്ന് 7.30ന് ഉദ്ഘാടന ചടങ്ങ് നടന്നു. ഐ.എം.എ കാസര്‍ഗോഡ് പ്രസിഡന്റ് ഡോ. രേഖ റായ് സ്വാഗതം പറഞ്ഞു. റോട്ടറി കാസര്‍ഗോഡ് വൈസ് പ്രസിഡന്റ് റോട്ടേറിയന്‍ അഡ്വ. ബെന്നി ജോസ് അധ്യക്ഷത വഹിച്ചു. റോട്ടേറിയന്‍ എം.ഡി. ഡോ. ബി. നാരായണ നായക്, റവന്യൂ ജില്ലാ ചെയര്‍-‘മൈ സിറ്റി, ഹെല്‍ത്തി സിറ്റി’, പദ്ധതി വിശദീകരണം നടത്തി. കാസര്‍ഗോഡ് നഗരസഭ വൈസ് ചെയര്‍മാന്‍ ശ്രീ കെ. എം. ഹനീഫ് ഉദ്ഘാടനം നിര്‍വഹിച്ചു. റോട്ടറി ഇന്റര്‍നാഷണല്‍ ഡിസ്ട്രിക്ട് 3204 ഗവര്‍ണര്‍ റോട്ടേറിയന്‍ മോഹന്‍ദാസ് മേനോന്‍ മുഖ്യാതിഥിയായി സംസാരിച്ചു. നാര്‍ക്കോട്ടിക്‌സ് വിഭാഗം ഡിവൈ.എസ്.പി ശ്രീ ബാലകൃഷ്ണന്‍ മുഖ്യപ്രഭാഷണം നടത്തി. ചടങ്ങില്‍ ആരോഗ്യവകുപ്പിനെ പ്രതിനിധീകരിച്ച് ഷീനയും റോട്ടറി മുന്‍ ഡിസ്ട്രിക്ട് ഗവര്‍ണര്‍ **ഡോ. ഹരികൃഷ്ണന്‍ നമ്പ്യാര്‍ (PDG)**യും പങ്കെടുത്തു. കാസര്‍ഗോഡ് നഗരസഭ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ശ്രീ ജാഫര്‍ കമാല്‍, റോട്ടറി ബെംഗളൂരു മലഹര്‍ പ്രസിഡന്റ് റോട്ടേറിയന്‍ റെഷ്മി ഗഗന്‍, കൗണ്‍സിലര്‍മാരായ ശ്രീ ഉമേഷ്, ശ്രീമതി രേഷ്മ, ശ്രീമതി രഞ്ജീഷ, ശ്രീ ഹരീഷ് കെ. ആര്‍., കാടപ്പുറം കുറുംബ ഭഗവതി ക്ഷേത്രം പ്രസിഡന്റ് ശ്രീ ഉമേഷ് ബാബു എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. മാലിക് ദിനാര്‍ നഴ്‌സിംഗ് കോളേജിലെ വിദ്യാര്‍ത്ഥികള്‍ സജീവമായി പങ്കെടുത്തു ഐ.എം.എ കാസര്‍ഗോഡ് സെക്രട്ടറി ഡോ. അന്നപ്പ കാമത്ത് നന്ദി രേഖപ്പെടുത്തി. തുടര്‍ന്ന് ദേശീയഗാനത്തോടെ ചടങ്ങുകള്‍ സമാപിച്ചു. റോഡ് സുരക്ഷ, ആരോഗ്യബോധവല്‍ക്കരണം, ലഹരിവിരുദ്ധ പ്രവര്‍ത്തനം, പരിസ്ഥിതി സംരക്ഷണം എന്നിവയുടെ പ്രാധാന്യം പൊതുജനങ്ങളിലെത്തിക്കുന്നതിനും യുവജനങ്ങളെയും സമൂഹത്തെയും ശുചിത്വ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാക്കുന്നതിനും പരിപാടി ലക്ഷ്യമിട്ടു.മാലിന്യ സംസ്‌കരണത്തിനായി യൂണിറ്റുകളും വിതരണം ചെയ്തു
ലൈറ്റ് ഹൗസ് ബീച്ചില്‍ ബീച്ച് റണ്‍-ബീച്ച് ക്ലീന്‍ അപ്പ്




