ബോവിക്കാനം മഞ്ചക്കല്ലില്‍ കാട്ടുപോത്തിന്റെ ആക്രമണത്തില്‍ ബി.എസ്.സി നഴ്‌സിങ് വിദ്യാര്‍ത്ഥിനിക്കും യുവാവിനും ഗുരുതര പരിക്ക്.

ബോവിക്കാനം മഞ്ചക്കല്ലില്‍ കാട്ടുപോത്തിന്റെ ആക്രമണത്തില്‍
സ്‌കൂട്ടിയില്‍ സഞ്ചരിക്കുകയിരുന്നു ബി.എസ്.സി നഴ്‌സിങ് വിദ്യാര്‍ത്ഥിനിക്കും യുവാവിനും ഗുരുതര പരിക്ക്.
കഴിഞ്ഞ രണ്ടുവര്‍ഷമായി മഞ്ചക്കല്‍ പ്രദേശത്ത് കാട്ടുപോത്തുകളുടെ ഭീഷണിയുണ്ടെങ്കിലും
മനുഷ്യരെ അക്രമിച്ച സംഭവം റിപ്പോര്‍ട്ട് ചെയ്യുന്നത് ഇതാദ്യം .

ബോവിക്കാനം മഞ്ചക്കല്ലില്‍ കാട്ടുപോത്ത് സ്‌കൂട്ടിയില്‍ ഇടിച്ച് രണ്ടുപേര്‍ക്ക് ഗുരുതര പരിക്ക്. ബിഎസ്സി നഴ്‌സിങ് വിദ്യാര്‍ത്ഥിനി കരിവേടകം തങ്കേത്തടുക്കത്തെ സിഎം ജിതിനയ്ക്കും വാഹനം ഓടിച്ച ആലത്തും
കടവിലെ പി അമല്‍ രാജിനുമാണ് പരിക്കേറ്റത്. തിങ്കളാഴ്ച രാവിലെ ആറുമണിയോടെ മഞ്ചക്കല്ലില്‍ വച്ചാണ് കാട്ടുപോത്തിന്റെ ആക്രമണമുണ്ടായത്. വീട്ടില്‍ നിന്നും കാസര്‍കോട്ടേയ്ക്ക് വരികയായിരുന്നു ജിതിനയും അമലും. റോഡ് മുറിച്ചു കടന്നുവന്ന കാട്ടുപോത്ത് സ്‌കൂട്ടിയില്‍ ഇടിച്ചതോടെ ജിതിനയും അമല്‍രാജും റോഡില്‍ തെറിച്ചുവീഴുകയായിരുന്നു. നെഞ്ചിന് പരിക്കേറ്റ ജിതിനയെ ആദ്യം കാസര്‍കോട്ടെ ആശുപത്രിയിലും പിന്നീട് മംഗളൂരുവിലെ ആശുപത്രിയിലും പ്രവേശിപ്പിച്ചു. അമല്‍ രാജിനെ
പരിക്കുകളോടെ ചെര്‍ക്കളയിലെ സ്വകാര്യ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. അമലും തീവ്രതരിപരിചരണ വിഭാഗത്തിലാണുള്ളത്. കഴിഞ്ഞ രണ്ടുവര്‍ഷമായി മഞ്ചക്കല്‍ പ്രദേശത്ത് കാട്ടുപോത്തുകളുടെ ഭീഷണിയുണ്ട്. അതേസമയം മനുഷ്യരെ അക്രമിച്ച സംഭവമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

Scroll to Top