‘ബഡ്ഡി’ക്കും ‘കാമി’ക്കും ഇനി വിശ്രമ നാളുകള്‍

കാസര്‍കോട് ജില്ലാ പൊലീസ് K9 ഡോഗ് സ്‌ക്വാഡില്‍ ദീര്‍ഘകാലം സ്തുത്യര്‍ഹമായ സേവനം കാഴ്ചവെച്ച എക്സ്പ്ലോസീവ് സ്നിഫര്‍ ഡോഗുകളായ ‘ബഡ്ഡി’യും ‘കാമി’യും ഔദ്യോഗിക സര്‍വീസില്‍നിന്ന് വിരമിച്ചു.

കാസര്‍കോട്: കാസര്‍കോട് ജില്ലാ പൊലീസ് K9 ഡോഗ് സ്‌ക്വാഡില്‍ ദീര്‍ഘകാലം സ്തുത്യര്‍ഹമായ സേവനം കാഴ്ചവെച്ച എക്സ്പ്ലോസീവ് സ്നിഫര്‍ ഡോഗുകളായ ‘ബഡ്ഡി’യും ‘കാമി’യും ഔദ്യോഗിക സര്‍വീസില്‍നിന്ന് വിരമിച്ചു.. ജില്ലയിലെ ക്രമസമാധാന-സുരക്ഷാ മേഖലകളില്‍ പൊലീസിന്റെ വിശ്വസ്ത സഹായികളായിരുന്ന ഇരുവര്‍ക്കുമുള്ള ഔദ്യോഗിക ചടങ്ങ് തിങ്കളാഴ്ച രാവിലെ കാസര്‍കോട് ജില്ലാ പൊലീസ് ആസ്ഥാനത്ത് വെച്ച് നടന്നു..

വിഐപി സന്ദര്‍ശനങ്ങള്‍, വിപുലമായ സുരക്ഷാ പരിശോധനകള്‍, ജില്ലയില്‍ ബോംബ് ഭീഷണികള്‍ ഉയര്‍ന്ന നിര്‍ണായക ഘട്ടങ്ങള്‍ തുടങ്ങിയ അടിയന്തര സാഹചര്യങ്ങളിലെല്ലാം സ്ഫോടകവസ്തുക്കള്‍ കണ്ടെത്തുന്നതില്‍ അതീവ വൈദഗ്ധ്യത്തോടെയാണ് ബഡ്ഡിയും കാമിയും സേവനമനുഷ്ഠിച്ചത്. തീവ്രപരിശീലനം പൂര്‍ത്തിയാക്കി സേനയുടെ ഭാഗമായ ഇരുവരും നിരവധി തവണ സുരക്ഷാ ദൗത്യങ്ങളില്‍ പൊലീസിന് തുണയായി മാറിയിട്ടുണ്ട്. ജില്ലാ പൊലീസ് ആസ്ഥാനത്ത് നടന്ന ഔദ്യോഗിക യാത്രയയപ്പ് ചടങ്ങില്‍ മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥരും K9 സ്‌ക്വാഡിലെ മറ്റ് അംഗങ്ങളും ഹാന്‍ഡ്‌ലര്‍മാരും പങ്കെടുത്തു…. ഔദ്യോഗിക ജീവിതം പൂര്‍ത്തിയാക്കി പടിയിറങ്ങുന്ന ഈ മിടുക്കരായ സേനാംഗങ്ങള്‍ക്ക് വിപുലമായ സന്നാഹങ്ങളോടെയാണ് ജില്ലാ പൊലീസ് യാത്രയയപ്പ് നല്‍കിയത്.

Scroll to Top