ഫുര്‍സാന്‍ 2026;ദാറുല്‍ ഹിക്മ വിദ്യാര്‍ത്ഥികളുടെ കായിക മേള വര്‍ണാഭമായി

കാസര്‍കോട് :
ഹസനതുല്‍ ജാരിയാ ജുമാ മസ്ജിദ് (കണ്ണാടിപ്പള്ളി) യില്‍ സ്ഥിതിചെയ്യുന്ന ദാറുല്‍ ഹിക്മ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഖുര്‍ആന്‍ & സയന്‍സ് വിദ്യാര്‍ത്ഥികളുടെ കായിക മേള
ഫുര്‍സാന്‍ 2026 വര്‍ണാഭമായി. ചെമനാട് കിക്ക് സോണ്‍ ടര്‍ഫില്‍ നടന്ന മേള ദാറുല്‍ ഹിക്മ ചെയര്‍മാന്‍ അതീഖ് റഹ്‌മാന്‍ മൗലവി ഉദ്ഘാടനം ചെയ്തു. ജൂനിയര്‍, സീനിയര്‍ വിഭാഗങ്ങളിലായി പതിനേഴ് ഇനം മത്സരങ്ങള്‍ നടത്തി. അബ് യള്, അസ്‌റഖ്, അഖ്‌ളര്‍, അഹ്‌മര്‍ എന്നീ ടീമുകള്‍ തമ്മില്‍ നടന്ന വാശിയേറിയ പോരാട്ടത്തില്‍ അസ്‌റഖ് ടീം ഒന്നാം സ്ഥാനവും അബ് യള് ടീം രണ്ടാം സ്ഥാനവും കരസ്ഥമാക്കി. ഫുട്‌ബോള്‍, ടോര്‍ണോഡോ ഷോട്ട്, ഗ്ലാസ് ക്യാച്ച്, റിവേഴ്‌സ് റണ്ണിംഗ് റേസ്, ലെമണ്‍ സ്പൂണ്‍, ബോള്‍ ത്രോ, ചാക്ക് റേസ്, ലെഗ് ലോക്ക് റേസ്,തവളച്ചാട്ടം,കമ്പവലി, റിലേ , ക്രോസ്ബാര്‍ ചാ ലഞ്ച് തുടങ്ങിയ മത്സരങ്ങള്‍ സ്ഥാപനത്തിലെ കുട്ടികള്‍ ആവേശത്തോടെ പങ്കെടുത്തു.
അധ്യാപകരായ ഹാഫിസ് അസ്‌കരി കണ്ണൂര്‍, ഹാഫിസ് വസീം നദ്വി ഭട്കല്‍, ഹാഫിസ് അഫ്‌സല്‍ എന്നിവര്‍ മത്സരങ്ങള്‍ക്ക് നേതൃത്വം നല്‍കി.
മുഹമ്മദ് സബാഹ് ചെമ്മനാട്, അറഫാത്ത് ബങ്കരക്കുന്ന്, പൂര്‍വ്വ വിദ്യാര്‍ത്ഥികളായ ഹാഫിസ് സൈദ് കല്ലങ്കൈ, ഹാഫിസ് മുബഷിര്‍ മൊഗ്രാല്‍ പുത്തൂര്‍, ഹാഫിസ് സാഹിര്‍ ചെമ്മനാട്, ഇബ്രാഹിം നജാഹ്, വിദ്യാര്‍ത്ഥികളായ ഹാഫിസ് ഫര്‍ഷാദ് തളങ്കര, ഹാഫിസ് ഇര്‍ഫാന്‍ കൊമ്പനടുക്കം, സമീല്‍ മഹ്സൂന്‍,
എന്നിവര്‍ മത്സരങ്ങള്‍ നിയന്ത്രിച്ചു.

Scroll to Top