മൊഗ്രാല്‍ : നിരവധി കവികള്‍ക്കും കലാപ്രതിഭകള്‍ക്കും ജന്മം നല്‍കുക വഴി ഇശല്‍ ഗ്രാമം എന്ന പേര് കേട്ട മൊഗ്രാല്‍ ഗ്രാമത്തിലേക്ക് ഇദംപ്രഥമമായി വിരുന്നെത്തുന്ന കാസര്‍ഗോഡ് റവന്യൂ ജില്ലാ സ്‌കൂള്‍ കലോത്സവത്തിനെ ചരിത്ര സംഭവമാക്കാന്‍ പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ രംഗത്ത്.
ഡിസംബര്‍ 29, 30, 31 തീയതികളിലാണ് റവന്യൂ ജില്ലാ കലോത്സവത്തിന്റെ സ്റ്റേജ് മത്സരങ്ങള്‍ ജി.വി.എച്ച്.എസ്.എസ് മൊഗ്രാലില്‍ നടക്കുന്നത്.
ഗ്രാമത്തിന്റെ സാംസ്‌കാരിക അഭിമാനത്തെ ഉയര്‍ത്തിപ്പിടിക്കുന്ന കൗമാര കലാമേളയുടെ വിജയത്തിനായി 1988-89 എസ്.എസ്.എല്‍.സി ബാച്ച് (ഓര്‍മ മരം-89′) ആദ്യ ഗഡുവായ 55,555 രൂപയുടെ ചെക്ക് മേളയുടെ ജനറല്‍ കണ്‍വീനര്‍ കൂടിയായ കാസറഗോഡ് ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ വി.മധുസൂദനന് കൈമാറി.
ബാച്ച് അംഗങ്ങളായ എന്‍.എ അബ്ദുല്‍ ഖാദര്‍,ബി.എ മുഹമ്മദ് കുഞ്ഞി,മുഹമ്മദ് അബ്‌കോ,മുഹമ്മദ്കുഞ്ഞി ഗോവ എന്നിവര്‍ ചേര്‍ന്നാണ് തുക കൈമാറിയത്.
കലയുടെ നാദം മുഴങ്ങുന്ന നിമിഷങ്ങള്‍ക്ക് സാക്ഷിയാകാന്‍ മൊഗ്രാല്‍ ഗ്രാമം ഒരുങ്ങുമ്പോള്‍,അതിന് കൈത്താങ്ങായി ഓര്‍മ മരം-89 ബാച്ച് എത്തിയത് അഭിനന്ദനാര്‍ഹമാണെന്നും മറ്റു ബാച്ചുകള്‍ക്ക് ഇത് പ്രചോദനം പകരുമെന്നും ഡിഡിഇ പറഞ്ഞു.
ഹെഡ്മാസ്റ്റര്‍ ജയറാം, പിടിഎ പ്രസിഡണ്ട് ലത്തീഫ് കൊപ്പളം, വൈസ് പ്രസിഡണ്ട് റിയാസ് കരീം, സ്റ്റാഫ് സെക്രട്ടറി ഫാത്തിമ തസ്നീം വിവിധ സബ് കമ്മിറ്റി ഭാരവാഹികളായ മാഹിന്‍ മാസ്റ്റര്‍, സെഡ്.എ മൊഗ്രാല്‍, ടി.കെ അന്‍വര്‍, അര്‍ഷാദ് തവക്കല്‍, എം പി അബ്ദുല്‍ ഖാദര്‍,കെ മുഹമ്മദ്കുഞ്ഞി,വിജു പയ്യാടകത്ത്
തുടങ്ങിയവര്‍ സംബന്ധിച്ചു.




