കാസറഗോഡ്: മുസ്ലിം യൂത്ത് ലീഗ് കാസറഗോഡ് ജില്ലാ സമ്മേളനത്തിന്റെ പ്രചാരണാര്‍ത്ഥം നായന്മാര്‍മൂല മേഖല മുസ്ലിം യൂത്ത് ലീഗ് സംഘടിപ്പിച്ച ഫുട്‌ബോള്‍ ടൂര്‍ണമെന്റ് ആവേശകരമായി നടന്നു. മര്‍ഹൂം പി. ബി. അബ്ദുല്‍ റസാഖ് നഗറില്‍ (ഹില്‍ടോപ് അറീന) നടന്ന ടൂര്‍ണമെന്റ് കാണികളുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.
മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി വൈസ് പ്രസിഡന്റ് അഷ്റഫ് എടനീര്‍ ടൂര്‍ണമെന്റ് ഉദ്ഘാടനം ചെയ്തു. മുസ്ലിം യൂത്ത് ലീഗ് കാസറഗോഡ് മണ്ഡലം വൈസ് പ്രസിഡന്റ് മൊയ്തു അറഫ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. മുസ്ലിം യൂത്ത് ലീഗ് ചെങ്കള പഞ്ചായത്ത് ട്രഷറര്‍ കരീം നായന്മാര്‍മൂല സ്വാഗതം പറഞ്ഞു. മുസ്ലിം യൂത്ത് ലീഗ് ദേശീയ കമ്മിറ്റി സെക്രട്ടറി അഡ്വക്കേറ്റ് നജ്മ തബ്ഷീറ ചടങ്ങില്‍ മുഖ്യാതിഥിയായിരുന്നു.
മുസ്ലിം യൂത്ത് ലീഗ് കാസറഗോഡ് മണ്ഡലം പ്രവര്‍ത്തക സമിതി അംഗം സ്വദിഖ് പാണലം, ബഷീര്‍ കടവത്ത് എന്നിവര്‍ പരിപാടിയില്‍ സംബന്ധിച്ചു. തുടര്‍ന്ന് ചടങ്ങില്‍ പങ്കെടുത്തവര്‍ക്ക് മുസ്ലിം യൂത്ത് ലീഗ് ചെങ്കള പഞ്ചായത്ത് കമ്മിറ്റി വൈസ് പ്രസിഡന്റ് സജ്ജാദ് നായന്മാര്‍മൂല നന്ദി രേഖപ്പെടുത്തി.
ഖാദര്‍ പാലോത്ത്, അസീസ് കളത്തൂര്‍, സഹീര്‍ ആസിഫ്, എം. എ. നജീബ്, മുസമ്മില്‍ ഫിര്‍ദൗസ് നഗര്‍, അനസ് എതിര്‍ത്തോട്, അബ്ബാസ് മൊഗര്‍, ശരീഫ് ബി. എ., റഫീഖ് കേളോട്, ഫൈസല്‍ പൈച്ചു ചെര്‍ക്കള, സ്വാലിഹ് എം. ഡി., നിഷാം ബെവിഞ്ജ, ലത്തീഫ് എതിര്‍ത്തോട്, ബാതിഷ ജീലാനി, റഹീം പൈക, സുലൈം ചെര്‍ക്കള, യാസര്‍ എതിര്‍ത്തോട്, ഹാഷിം ബമ്പ്രാണി, എന്‍. എ. താഹിര്‍, ഹാരിസ് സി. എച്., കെ. എച്. കുഞ്ഞാലി, ഇബ്രാഹിം ചാല്‍ക്കര, അബ്ദുല്‍ റഹ്‌മാന്‍ പടിഞ്ഞാര്‍മൂല, അഷ്റഫ് മൂലയില്‍, നാസര്‍ പി. ബി., ശിഹാബ് റഹ്‌മാനിയ നഗര്‍, ഖലീല്‍ ഷെയ്ക് തുടങ്ങിയ നേതാക്കളും പ്രവര്‍ത്തകരും ചടങ്ങില്‍ സംബന്ധിച്ചു.
മുസ്ലിം യൂത്ത് ലീഗ് കാസറഗോഡ് ജില്ലാ സമ്മേളനം: നായന്മാര്‍മൂല മേഖല ഫുട്‌ബോള്‍ ടൂര്‍ണമെന്റ് സംഘടിപ്പിച്ചു




