വടക്കന്‍, മധ്യ, തെക്കന്‍ മേഖലകളില്‍ ജില്ലാ നേതൃത്വം പര്യടനം നടത്തി
കാസര്‍കോട്: ഒക്ടോബര്‍ 10ന് ബുഖാറയില്‍ നടക്കുന്ന എസ്.കെ.എസ്.എസ്.എഫ് കാസര്‍കോട് ജില്ലാ സമ്മേളനത്തിന്റെ സന്ദേശം ജില്ലയിലെ ശാഖാതലങ്ങളിലേക്ക് എത്തിക്കുന്നതിന്റെ ഭാഗമായി വടക്കന്‍, മധ്യ, തെക്കന്‍ മേഖലകളില്‍ ജില്ലാ നേതൃപര്യടനം സംഘടിപ്പിച്ചു.
സമ്മേളന പ്രവര്‍ത്തനങ്ങള്‍ ശാഖാതലത്തില്‍ കൂടുതല്‍ സജീവമാക്കുക, ഓരോ ശാഖയുടെയും പങ്കാളിത്തം ഉറപ്പാക്കുക, യൂണിറ്റി റാലിയിലും ഗ്രാന്‍ഡ് അസംബ്ലിയിലും പരമാവധി പ്രവര്‍ത്തകരെ അണിനിരത്തുക എന്നീ ലക്ഷ്യങ്ങളോടെയായിരുന്നു പര്യടനം. മേഖലാ ഭാരവാഹികള്‍, ശാഖാ പ്രസിഡന്റുമാര്‍, ജനറല്‍ സെക്രട്ടറിമാര്‍, സമ്മേളന ചുമതലക്കാര്‍ എന്നിവരുമായി ജില്ലാ നേതൃത്വം നേരിട്ട് സംവദിച്ചു.
വടക്കന്‍ മേഖലാ പര്യടനത്തിന് ജില്ലാ ജനറല്‍ സെക്രട്ടറി ഇര്‍ഷാദ് ഹുദവി ബെദിര നേതൃത്വം നല്‍കി. സയ്യിദ് ഹംദുല്ല തങ്ങള്‍ കോര്‍ഡിനേറ്ററും ഇല്യാസ് ഹുദവി ഉറുമി അംഗവുമായിരുന്നു. മഞ്ചേശ്വരം, ഉപ്പള, കുമ്പള, ബദിയടുക്ക മേഖലകളിലെ വിവിധ ശാഖകളുമായി നേതാക്കള്‍ കൂടിക്കാഴ്ച നടത്തി.
ബദിയടുക്കയില്‍ നടന്ന സ്വീകരണ പരിപാടി ഫാറൂഖ് ദാരിമി കൊല്ലമ്പാടി ഉദ്ഘാടനം ചെയ്തു. സുഹൈല്‍ റഹ്‌മാനി ആമുഖ പ്രസംഗം നടത്തി. കുമ്പള മേഖലയില്‍ റാസിഖ് ഹുദവി ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡന്റ് റിയാസ് മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ഉനൈസ് അസ്‌നവി സ്വാഗതം പറഞ്ഞു. ഉപ്പള മേഖലയില്‍ ജില്ലാ സെക്രട്ടറി ഫൈസല്‍ ദാരിമി ഉദ്ഘാടനം ചെയ്തു. ശക്കീല്‍ അസ്ഹരി അധ്യക്ഷത വഹിച്ചു. മുനാസ് മൗലവി സ്വാഗതം പറഞ്ഞു. മഞ്ചേശ്വരത്ത് നാസര്‍ അസ്ഹരി ഉദ്ഘാടനം ചെയ്തു. സ്വാലിഹ് ഫൈസി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി റൗഫ് ഫൈസി സ്വാഗതം പറഞ്ഞു.
മധ്യമേഖലാ പര്യടനത്തിന് ജില്ലാ വര്‍ക്കിംഗ് സെക്രട്ടറി സിദ്ദീഖ് ബെളിഞ്ചം നേതൃത്വം നല്‍കി. ഇബ്രാഹിം അസ്ഹരി പള്ളങ്കോട് കോര്‍ഡിനേറ്ററായി. മുള്ളേരിയ മേഖലയില്‍ ഹബീബ് ഹാജി, അസീസ് അസ്ഹരി എന്നിവര്‍ സംസാരിച്ചു. കാസര്‍കോട് മേഖലയില്‍ സുഹൈല്‍ ഫൈസി കമ്പാര്‍, ലത്തീഫ് കൊല്ലമ്പാടി, ഷാഫി ഫൈസി എന്നിവര്‍ നേതൃത്വം നല്‍കി. ചെര്‍ക്കള മേഖലയില്‍ യൂസഫ് ദാരിമി, ഖാദര്‍ കോപ്പ, ആബിദ് പൊടിപ്പള്ളം, സമദ് റഹ്‌മത്ത് നഗര്‍, അന്‍വര്‍ ചേരൂര്‍ എന്നിവര്‍ സംസാരിച്ചു. ഉദുമ മേഖലയില്‍ സൂപ്പി മൗവ്വല്‍, ഹാശിര്‍ കോട്ടിക്കുളം, മഹ്‌മൂദ് ദേളി, ഇര്‍ഷാദ് അസ്ഹരി തുടങ്ങിയവര്‍ പങ്കെടുത്തു.
തെക്കന്‍ മേഖലാ പര്യടനത്തിന് ജില്ലാ പ്രസിഡന്റ് സുബൈര്‍ ദാരിമി പടന്ന നേതൃത്വം നല്‍കി. സഈദ് അസ്അദി പുഞ്ചാവി കോര്‍ഡിനേറ്ററും യൂനുസ് ഫൈസി കാക്കടവ്, റാഷിദ് ഫൈസി, ലത്തീഫ് തൈക്കടപ്പുറം എന്നിവര്‍ സ്ഥിരം അംഗങ്ങളുമായിരുന്നു. കാഞ്ഞങ്ങാട്, പെരുമ്പട്ട, തൃക്കരിപ്പൂര്‍, നീലേശ്വരം മേഖലകളിലെ ശാഖാ നേതൃത്വങ്ങളുമായി സംഘം കൂടിക്കാഴ്ച നടത്തി.
കാഞ്ഞങ്ങാട് മേഖലയില്‍ ഷമീര്‍ അസ്ഹരി, അബൂബക്കര്‍ ഫൈസി, ഷഫീഖ് മാവുങ്കാല്‍ എന്നിവര്‍ സംസാരിച്ചു. പെരുമ്പട്ട മേഖലയില്‍ യൂസുഫ് മാസ്റ്റര്‍ ആമത്തല ഉദ്ഘാടനം ചെയ്തു. ഹാരിസ് ദാരിമി കാക്കടവ്, ലുക്മാന്‍ അസ്അദി എന്നിവര്‍ സംസാരിച്ചു. തൃക്കരിപ്പൂര്‍ മേഖലയില്‍ ഉദൈഫ് മൗലവി ആയിറ്റി, സഈദ് ദാരിമി പടന്ന, മുഷ്താഖ് വെള്ളാപ്പ് എന്നിവര്‍ സംസാരിച്ചു.
ജില്ലാ സമ്മേളനത്തിന്റെ മുന്നൊരുക്കങ്ങള്‍ കൂടുതല്‍ ശക്തമാക്കുന്നതിനും ശാഖകളുടെ സജീവ പങ്കാളിത്തം ഉറപ്പാക്കുന്നതിനും നേതൃപര്യടനം സഹായകമായി. ഒക്ടോബര്‍ 10ന് ബുഖാറയില്‍ നടക്കുന്ന ജില്ലാ സമ്മേളനവും അതോടനുബന്ധിച്ചുള്ള യൂണിറ്റി റാലിയും ചരിത്രവിജയമാക്കുന്നതിനായി ജില്ലയിലെ മുഴുവന്‍ ശാഖകളും സജീവമായി രംഗത്തിറങ്ങണമെന്ന് ജില്ലാ നേതൃത്വം ആഹ്വാനം ചെയ്തു.




