33
ഇന്നലെ പൂഞ്ചില്‍ പാകിസ്താന്‍ സൈന്യം നടത്തിയ ഷെല്ലാക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ ഔദ്യോഗിക കണക്ക് പുറത്തുവിട്ട് വിദേശകാര്യ മന്ത്രാലയം. 13 സാധാരണക്കാര്‍ക്കാണ് പാക് ഷെല്ലാക്രമണത്തില്‍ ജീവന്‍ നഷ്ട്ടമായത്. കൂടാതെ, നിയന്ത്രണ രേഖയിലുടനീളം പാകിസ്താന്‍ നടത്തിയ വെടിനിര്‍ത്തല്‍ ലംഘനങ്ങളുടെ ഫലമായി പൂഞ്ചില്‍ 44 പേര്‍ ഉള്‍പ്പെടെ 59 പേര്‍ക്ക് പരുക്കേറ്റു. നിയന്ത്രണ രേഖയിലെ സാഹചര്യം സസൂക്ഷ്മം നിരീക്ഷിച്ചുവരികയാണ് സൈന്യം. പാക് ഷെല്ലാക്രമണത്തില്‍ ആക്രമണത്തില്‍ ഒരു സൈനികന്‍ വീരമൃത്യു വരിച്ചു. ലന്‌സ് നായിക് ദിനേശ് കുമാറാണ് വീരമൃത്യു വരിച്ചത്.