പോളിംഗിന് ആവശ്യമായ ഉദ്യോഗസ്ഥരുടെ എണ്ണത്തിന്റെ 20% അധികം ജീവനക്കാരെ കരുതിയിട്ടുണ്ട് വോട്ടെടുപ്പ് ദിവസം ഇത് 5% ത്തിലേക്ക് ചുരുങ്ങും. ആകെ പോളിംഗ് ഉദ്യോഗസ്ഥര്‍ 6584 വനിതാ ഉദ്യോഗസ്ഥര്‍ 3995 ഉദ്യോഗസ്ഥര്‍ 2589 സ്ത്രീകള്‍ മാത്രം പോളിംഗ് ഉദ്യോഗസ്ഥര്‍ ഉള്ള ബൂത്തുകള്‍ 179 .
സ്വീകരണ വിതരണ കേന്ദ്രങ്ങള്‍
കാസര്‍കോട് ബ്ലോക്ക് പഞ്ചായത്തിന്റെ വിതരണ സ്വീകരണ കേന്ദ്രം കാസര്‍കോട് ഗവണ്‍മെന്റ് കോളേജിലാണ്. കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്തിന്റെ വിതരണ സ്വീകരണ കേന്ദ്രം കാഞ്ഞങ്ങാട് ദുര്‍ഗ ഹയര്‍ സെക്കന്‍ഡറി സ്‌കൂളാണ്. കാറഡുക്ക ബ്ലോക്ക് പഞ്ചായത്തിന്റെ വിതരണ സ്വീകരണ കേന്ദ്രം ബി എ ആര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ബോവിക്കാനം. മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്തിന്റെ വിതരണ സ്വീകരണ കേന്ദ്രം കുമ്പള ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, നീലേശ്വരം ബ്ലോക്ക് പഞ്ചായത്തിന്റെ വിതരണ സ്വീകരണ കേന്ദ്രം പടന്നക്കാട് നെഹ്‌റു ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജ് ആണ്. പരപ്പ ലോക്ക് പഞ്ചായത്തിലെ വിതരണ സ്വീകരണ കേന്ദ്രം ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പരപ്പയാണ്. കാഞ്ഞങ്ങാട് നഗരസഭയുടെ വിതരണ സ്വീകരണ കേന്ദ്രം ഹൊസ്ദുര്‍ഗ് ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളും നീലേശ്വരം നഗരസഭയുടെ വിതരണ സ്വീകരണ കേന്ദ്രം നീലേശ്വരം രാജാസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളുമാണ്. കാസര്‍കോട് നഗരസഭയുടെ വിതരണ സ്വീകരണ കേന്ദ്രം കാസര്‍കോട് ഗവണ്‍മെന്റ് കോളേജിലാണ്.
6 ബ്ലോക്ക് പഞ്ചായത്ത് തലത്തിലും 3 മുന്‍സിപ്പാലിറ്റി തലത്തിലുമായി ആകെ 9 സ്വീകരണ വിതരണ കേന്ദ്രങ്ങളാണ് സജ്ജീകരിച്ചിട്ടുള്ളത്. എല്ലാ സ്വീകരണ വിതരണ കേന്ദ്രത്തില്‍ നിന്നും അത് ബ്ലോക്ക് മുന്‍സിപ്പാലിറ്റികള്‍ക്ക് കീഴിലുള്ള തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നാളെ ഡിസംബര്‍ 10ന് രാവിലെ 10 മണി മുതല്‍ പോളിംഗ് സാമഗ്രികളും ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളും വിതരണം ചെയ്യും. ഉച്ചയ്ക്ക് 12ന് മുന്നേയായി ഈ പ്രവര്‍ത്തി പൂര്‍ത്തീകരിക്കും. ഇതിനായുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായിട്ടുണ്ട്. പോളിംഗ് ഉദ്യോഗസ്ഥര്‍ക്കായി 207 ബസ് 111 മിനി ബസ് 69 ട്രാവലര്‍ 32 ലൈറ്റ് മോട്ടോര്‍ വെഹിക്കിള്‍ എന്നിങ്ങനെ ആകെ 689 വാഹനങ്ങള്‍




