സെപ്റ്റംബര്‍ 11 വെള്ളിയാഴ്ച ബഹ്റൈന്‍ കെഎംസിസി കാസര്‍കോട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച നബിദിന പരിപാടിയില്‍ വെച്ചായിരുന്നു സമ്മാനദാന ചടങ്ങ്.
പ്രവചന മത്സരത്തില്‍ ഏഴ് ചോദ്യങ്ങളില്‍ അഞ്ച് പോയിന്റ് നേടി മൂന്നാം സ്ഥാനം കരസ്ഥമാക്കിയ കുഞ്ഞിമുഹമ്മദ് കല്ലുങ്ങലിന് ബഹ്റൈന്‍ കെഎംസിസി സംസ്ഥാന വൈസ് പ്രസിഡന്റ് ഷാഫി പാറക്കട്ട മെമന്റോയും ബഹ്റൈന്‍ കെഎംസിസി വൈസ് പ്രസിഡന്റ് സലീം തളങ്കര ക്യാഷ് അവാര്‍ഡും സമ്മാനിച്ചു.
പ്രവചന മത്സരത്തിലെ ഏഴ് ചോദ്യങ്ങളില്‍ നാല് പോയിന്റ് നേടി പ്രോത്സാഹന സമ്മാനങ്ങള്‍ക്ക് അര്‍ഹരായ നാല് പേര്‍ക്ക് ജില്ലാ,മണ്ഡലം ഭാരവാഹികള്‍ മെമന്റോകളും ഉപഹാരങ്ങളും സമ്മാനിച്ചു.
പരിപാടിക്ക് വേദിയൊരുക്കുകയും സഹകരിക്കുകയും ചെയ്ത ബഹ്റൈന്‍ കെഎംസിസി കാസര്‍കോട് ജില്ലാ കമ്മിറ്റിക്ക് കാസര്‍കോട് മണ്ഡലം കമ്മിറ്റിയുടെ പേരില്‍ ഹൃദയം നിറഞ്ഞ നന്ദി അറിയിച്ചു.




