ഷി ജിങ് പിങ് എത്തുന്നത് 11 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം; ചര്‍ച്ചയ്ക്ക് ഒരുങ്ങി വൈറ്റ് ഹൗസ്

ട്രംപ്-ഷി ജിന്‍പിങ് ചര്‍ച്ചയ്ക്ക് ഒരുങ്ങി വൈറ്റ് ഹൗസ്. തീരുവ, മയക്കുമരുന്ന് തടയല്‍, എ ഐ, പശ്ചിമേഷ്യന്‍ സംഘര്‍ഷം, തായ്വാന്‍ തര്‍ക്കം എന്നിവ ട്രംപ്-ഷി കൂടിക്കാഴ്ചയില്‍ ചര്‍ച്ചയാകുമെന്നാണ് പ്രതീക്ഷ. നീണ്ട 11 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഷി ജിങ് പിങ് അമേരിക്കയില്‍ സന്ദര്‍ശനത്തിനായി എത്തുന്നത്.

അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപുമായുള്ള നിര്‍ണായക കൂടിക്കാഴ്ചയ്ക്കാണ് ചൈനീസ് പ്രസിഡന്റ് ഷി ചിന്‍പിങ് യുഎസിലെത്തിയത്. വിമാനത്താവളത്തിലെത്തിയ ഷി ജിങ് പിങിനെ ഡോണള്‍ഡ് ട്രംപ് നേരിട്ടെത്തി സ്വീകരിച്ചു. വൈറ്റ് ഹൗസില്‍ ഇന്ന് നടക്കുന്ന ഉഭയകക്ഷി കൂടിക്കാഴ്ചയില്‍ തീരുവ, മയക്കുമരുന്ന് തടയല്‍, എ ഐ, പശ്ചിമേഷ്യന്‍ സംഘര്‍ഷം, തായ്വാന്‍ തര്‍ക്കം തുടങ്ങിയ വിഷയങ്ങള്‍ ചര്‍ച്ചാകുമെന്നാണ് സൂചന. ചര്‍ച്ചക്കിടെ ചൈനയില്‍ തടവിലുള്ള അമേരിക്കക്കാരുടെ മോചനം ട്രംപ് ആവശ്യപ്പെട്ടേക്കും.

ചൈനയും യുഎസും എതിരാളികളല്ല, മറിച്ച് പങ്കാളികളായിരിക്കണമെന്നാണ് അമേരിക്കന്‍ സന്ദര്‍ശനത്തിന് മുന്നോടിയായി ഷീ ജീന്‍പിങ് അഭിപ്രായപ്പെട്ടത്. കഴിഞ്ഞ മേയ് മാസത്തില്‍ ഡോണള്‍ഡ് ട്രംപ് ചൈന സന്ദര്‍ശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇരു നേതാക്കളും തമ്മില്‍ വീണ്ടും കൂടിക്കാഴ്ച നടത്തുന്നത്. എഐ മേഖലയില്‍ ഇരുരാജ്യങ്ങളും തമ്മില്‍ കടുത്ത തര്‍ക്കങ്ങളും മത്സരവും നിലനില്‍ക്കുന്ന പശ്ചാത്തലത്തിലാണ് ഷി ചിന്‍പിങ്ങിന്റെ യുഎസ് സന്ദര്‍ശനമെന്ന പ്രത്യേകതയുണ്ട്. ഇതിനുമുന്‍പ് 2015 സെപ്റ്റംബറിലാണ് ഷി ജിങ് പിങ് ഔദ്യോ?ഗിക സന്ദര്‍ശനത്തിനായി അവസാനമായി യുഎസിലെത്തിയത്.

Scroll to Top