കാസര്‍കോട്: മുസ്ലിം സര്‍വീസ് സൊസൈറ്റി (എം.എസ്.എസ്) കാസര്‍കോട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ‘ബഹുസ്വര സമൂഹത്തിലെ മുസ്ലിം’ എന്ന വിഷയത്തില്‍ ടേബിള്‍ ടോക്ക് പരിപാടി സംഘടിപ്പിച്ചു. സെപ്റ്റംബര്‍ 26, 27 തീയതികളില്‍ കോഴിക്കോട് നടക്കുന്ന എം.എസ്.എസ് സംസ്ഥാന സമ്മേളനത്തിന്റെ പ്രചാരണത്തിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്.
എം.എസ്.എസ് സംസ്ഥാന സെക്രട്ടറി അബ്ദുല്‍ നാസര്‍ പി.എം ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് വി.കെ.പി. ഇസ്മായില്‍ ഹാജി അധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് ഹനീഫ് പി.എം. സ്വാഗതം പറഞ്ഞു.
എം.എസ്.എസ് സംസ്ഥാന മുന്‍ വൈസ് പ്രസിഡന്റ് പാലക്കി ഹംസ മുഖ്യപ്രഭാഷണം നടത്തി.
ജമാഅത്തെ ഇസ്ലാമി ജില്ലാ പ്രസിഡന്റ് അബ്ദുല്ല കുഞ്ഞ് പി.എസ്., കേരള മുസ്ലിം ജമാഅത്ത് കാസര്‍കോട് ജില്ലാ സെക്രട്ടറി സുലൈമാന്‍ കരിവെള്ളൂര്‍, എസ്.കെ.എസ്.എസ്.എഫ് ജില്ലാ സെക്രട്ടറി ഇര്‍ഷാദ് ഹുദവി ബദിര, ഐ.എസ്.എം ജില്ലാ സെക്രട്ടറി അബൂബക്കര്‍ സിദ്ദീഖ് മാക്കോട്, വിസ്ഡം ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍ ജില്ലാ സെക്രട്ടറി ശരീഫ് എന്നിവര്‍ വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് സംസാരിച്ചു.
മാറിവരുന്ന സാമൂഹിക സാഹചര്യങ്ങളില്‍ ഇസ്ലാമിന്റെ അടിസ്ഥാന മൂല്യങ്ങളും പൈതൃകവും കാത്തുസൂക്ഷിച്ചുകൊണ്ട് മുസ്ലിം സമൂഹം ഐക്യത്തോടെയും പരസ്പര സഹകരണത്തോടെയും ബഹുസ്വര സമൂഹത്തില്‍ ഉത്തരവാദിത്തപൂര്‍ണമായ ജീവിതം നയിക്കണമെന്ന് വിവിധ സംഘടനാ പ്രതിനിധികള്‍ അഭിപ്രായപ്പെട്ടു.
എം.എസ്.എസ് വനിതാ വിങ് കാസര്‍കോട് ജില്ലാ സെക്രട്ടറി സാബിറ എവറസ്റ്റിന്റെ വസതിയില്‍ നടന്ന പരിപാടിയില്‍ കെ.എഫ്. ഇഖ്ബാല്‍ മഞ്ചേശ്വരം, ഇര്‍ഫാന ഇഖ്ബാല്‍, ജില്ലാ പഞ്ചായത്ത് അംഗം കൂക്കല്‍ ബാലകൃഷ്ണന്‍ എന്നിവര്‍ അതിഥികളായി.
എം.എസ്.എസ് ജില്ലാ വൈസ് പ്രസിഡന്റ് ജിദ്ദ അബ്ദുല്ല, സംസ്ഥാന സമിതി അംഗങ്ങളായ റഫീഖ് എസ്, കാസര്‍കോട് യൂണിറ്റ് പ്രസിഡന്റ് ജലീല്‍ മുഹമ്മദ്, സെക്രട്ടറി സമീര്‍ ആമസോണിക്, ട്രഷറര്‍ മുബാറക്ക് അബു, മുസമ്മില്‍ ടി എച്ച്.ബഷീര്‍ കുശാല്‍, മാഹിന്‍ ഹാജി പടന്ന, ടി.പി. കുഞ്ഞബ്ദുള്ള, ഷാഫി നെല്ലിക്കുന്ന്, സ്‌കാനിയ ബദിര, നൗഷാദ് ബായിക്കര. റഹ്‌മാന്‍ തെരുവത്ത്. റാഷിദ് പൂരണം. അല്‍ത്താഫ് പള്ളം. എന്നിവരും വനിതാ ഭാരവാഹികളായ ഷംഷാദ്, സായിറ വിന്നര്‍, സബാന ഷാഫി തുടങ്ങിയവരും വിവിധ യൂണിറ്റ് പ്രതിനിധികളും പരിപാടിയില്‍ സംബന്ധിച്ചു.
നാസര്‍ ചെമനാട് നന്ദി പറഞ്ഞു.




