കാസര്‍ഗോഡ്: കാസര്‍ഗോഡ് ജില്ലാ കളക്ടറായി ചുമതലയേറ്റ ശ്രീമതി ശ്രീധന്യ സുരേഷ് I.A.S.-നെ പെര്‍ളയിലെ ശ്രീ ശാരദ മറാട്ടി സമാജ സേവാ സംഘം പ്രതിനിധികള്‍ സന്ദര്‍ശിച്ച് ഉപഹാരം നല്‍കി ആദരിക്കുകയും സ്വാഗത ആശംസകള്‍ അറിയിക്കുകയും ചെയ്തു. ചടങ്ങില്‍ മറാട്ടി ആദിവാസി സമൂഹത്തിന്റെയും പെര്‍ള പ്രദേശത്തിന്റെയും വിവിധ വികസന-സാംസ്‌കാരിക വിഷയങ്ങള്‍ കളക്ടറുടെ ശ്രദ്ധയില്‍പ്പെടുത്തുകയും ചര്‍ച്ച ചെയ്യുകയും ചെയ്തു.
1953-ല്‍ മദ്രാസ് സര്‍ക്കാരിന്റെ സഹായത്തോടെ ആരംഭിച്ച പെര്‍ളയിലെ ‘മറാട്ടി ബോര്‍ഡിംഗ് ഹാളിന്റെ’ ചരിത്രപരമായ പശ്ചാത്തലവും നിലവിലെ പ്രവര്‍ത്തനങ്ങളും അടങ്ങിയ വിശദമായ നിവേദനവും പ്രതിനിധി സംഘം കളക്ടര്‍ക്ക് കൈമാറി. മറാട്ടി ആദിവാസി പൈതൃക കേന്ദ്രമായി നിലകൊള്ളുന്ന ബോര്‍ഡിംഗ് ഹാള്‍ കേന്ദ്രീകരിച്ച് ശാരദ മറാട്ടി മഹിളാ വേദിക, ശാരദ മറാട്ടി ചാരിറ്റബിള്‍ ട്രസ്റ്റ് എന്നിവയുടെ സഹകരണത്തോടെ സംസ്‌കാര സംരക്ഷണം, വിദ്യാഭ്യാസം, സൗജന്യ മെഡിക്കല്‍ ക്യാമ്പുകള്‍, സി.പി.ആര്‍ പരിശീലനം, സാമ്പത്തിക സഹായ വിതരണം, ദുരന്താശ്വാസ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയ മേഖലകളില്‍ നടത്തിവരുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ സംഘം വിശദീകരിച്ചു.
പെര്‍ളയിലുള്ള ചരിത്രപ്രസിദ്ധമായ മറാട്ടി ബോര്‍ഡിംഗ് ഹാള്‍ സന്ദര്‍ശിക്കാനായി ജില്ലാ കളക്ടറെ പ്രതിനിധികള്‍ ഹൃദയപൂര്‍വ്വം ക്ഷണിക്കുകയും ചെയ്തു.
പ്രതിനിധി സംഘത്തില്‍ പങ്കെടുത്തവര്‍:
- ഡോ. ബി. ജി. നായക് (പ്രസിഡന്റ്, ശാരദ മറാട്ടി ചാരിറ്റബിള്‍ ട്രസ്റ്റ് (ആര്‍), പെര്‍ള)
- ശ്രീമതി പുഷ്പ അമേക്കല (പ്രസിഡന്റ്, ശ്രീ ശാരദ മറാട്ടി സമാജ സേവാ സംഘം (ആര്‍), പെര്‍ള)
- ശ്രീമതി കുസുമാവതി ടീച്ചര്‍ (പ്രസിഡന്റ്, എന്‍മകജെ ഗ്രാമപഞ്ചായത്ത്, പെര്‍ള)
ശ്രീമതി ഗോപീകൃഷ്ണ ബദിയാട്ക സെക്രട്ടറി - ഡോ. ബി. നാരായണ നായക് (മാനേജിംഗ് ട്രസ്റ്റി, ശാരദ മറാട്ടി ചാരിറ്റബിള്‍ ട്രസ്റ്റ് & വിരമിച്ച സീനിയര്‍ പീഡിയാട്രീഷ്യന്‍)
- ശ്രീ സി. എച്ച്. ഗോവിന്ദ നായക് (സമുദായ നേതാവ് & പെര്‍ള മറാട്ടി ബോര്‍ഡിംഗ് ഹാള്‍ കെയര്‍ടേക്കര്‍)
- ശ്രീ ജഗദീഷ് നായിക് ട്രഷറര്‍
- ശ്രീ ബാലകൃഷ്ണ നായക് (അംഗം, ശ്രീ ശാരദ മറാട്ടി സമാജ സേവാ സംഘം, പെര്‍ള)




