Home Kasaragod നല്ല ആരോഗ്യമാണ് ജീവിതത്തിലെ പ്രധാന ഘടകം : രജ്ഞി ക്രിക്കറ്റ് താരം മുഹമ്മദ് അസ്ഹറുദ്ദീന്‍

നല്ല ആരോഗ്യമാണ് ജീവിതത്തിലെ പ്രധാന ഘടകം : രജ്ഞി ക്രിക്കറ്റ് താരം മുഹമ്മദ് അസ്ഹറുദ്ദീന്‍

by KCN CHANNEL
0 comment

കാസര്‍കോട് : പണവും കാറും ആര്‍ഭാടവും അല്ല നല്ല ആരോഗ്യമാണ് ജീവിതത്തിലെ പ്രധാന ഘടകമെന്ന് രജ്ഞി ക്രിക്കറ്റ് താരം മുഹമ്മദ് അസ്ഹറുദ്ദീന്‍ പറഞ്ഞു.
മൊഗ്രാല്‍ പുത്തൂര്‍
കുന്നില്‍ യങ് ചാലഞ്ചേര്‍സ് ക്ലബ്ബ്,
നെഹ്‌റു യുവ കേന്ദ്ര,
എന്നിവയുടെ നേതൃത്വത്തില്‍
കാസര്‍കോട് ജനറല്‍ ആശുപത്രിയിലെ ഡയാലിസ് യൂണിറ്റിലേക്ക്
സ്‌നേഹസമ്മാനം കൈമാറി സംസാരിക്കുകയായിരുന്നു അദ്ധേഹം.നല്ല ആരോഗ്യമുണ്ടെങ്കില്‍ നല്ല ജീവിതമുണ്ടാകും അപ്പോഴെ മറ്റുള്ളവ കൊണ്ട് ഗുണമുണ്ടാകുമെന്ന് അദ്ധേഹം പറഞ്ഞു.ആശുപത്രികള്‍ സന്ദര്‍ശിക്കുമ്പോഴേ മറ്റുള്ളവരുടെ വേദനകള്‍ മനസ്സിലാക്കാന്‍ കഴിയുകയുള്ളൂ. ഡയാലിസ് രോഗികള്‍ക്ക് സഹായകവുമായി വന്ന കുന്നില്‍ യങ് ചാലഞ്ചേര്‍സ് ക്ലബ്ബിന്റെ പ്രവര്‍ത്തനം അഭിനന്ദനീയമാണെന്നും അസ്ഹറുദ്ദീന്‍ പറഞ്ഞു.ആശുപത്രി സുപ്രണ്ട് ഇന്‍ചാര്‍ജ് ഡോ ജനാര്‍ദ്ധന നായക്ക് ഏറ്റുവാങ്ങി. രോഗികളുടെ എണ്ണം കൂടി വരുമ്പോള്‍ സന്നദ്ധ സംഘടനകള്‍ സഹായങ്ങളുമായി വരുന്നത് ആശുപത്രിക്ക് ഏറെ പ്രയോജനകമാണെന്നും ഇതിന് മുന്നോട്ട് വന്ന കുന്നില്‍ യങ് ചാലഞ്ചേര്‍സ് ക്ലബ്ബിന്റെ പ്രവര്‍ത്തനം മാതൃകയാണെന്നും ഡോ ജനാര്‍ദ്ധന നായക്ക് പറഞ്ഞു. ക്ലബ്ബ് പ്രസിഡണ്ട് മാഹിന്‍ കുന്നില്‍ അധ്യക്ഷത വഹിച്ചു.സ്റ്റാഫ് കൗണ്‍സില്‍ ട്രഷറര്‍ ഷാജി, ലെ സെക്രട്ടറി ബാലസുബ്രമണ്യ ഭട്ട്, സ്റ്റോര്‍ സുപ്രണ്ട് ഹരിനാഥ്,
ക്ലബ്ബ് ഭാരവാഹികളായ അന്‍സാഫ് കുന്നില്‍, ഔഫു കസബ്, സാമൂഹ്യ പ്രവര്‍ത്തകന്‍ നൗഷാദ് കണ്ണമ്പള്ളി, ആശുപത്രി ജീവനക്കാരായ ഉഷാകുമാരി, ബിന്‍സി ജോര്‍ജ്, നവീന്‍, സുരേഷ്, മിഥുന്‍, ജിഷ, ടി കെ ജിഷ അജന, ഗോപി തുടങ്ങിയവര്‍ സംബന്ധിച്ചു.

You may also like

Leave a Comment