കാസര്‍കോടിന് വേണ്ടി, അണ്ടര്‍ 19 നോര്‍ത്ത് സോണ്‍ ഇന്റര്‍ ഡിസ്ട്രിക്ട് ടൂര്‍ണമെന്റില്‍ റെഹാന്‍ തകര്‍പ്പന്‍ പ്രകടനം കാഴ്ച്ച വെച്ചിരുന്നു..കണ്ണൂരിനെതിരെ വെടിക്കെട്ട് സെഞ്ച്വറിയും റെഹാന്‍ നേടിയിരുന്നു.. ഈ മികവുകളാണ് റെഹാന് അണ്ടര്‍ 19 നോര്‍ത്ത് സോണ്‍ ക്രിക്കറ്റ് ടീമിലേക്കുള്ള വഴി തുറന്നത്….ക്രിക്കറ്റിലെ കാസര്‍കോടിന്റെ അഭിമാന താരം റെഹാന്‍ സ്പോര്‍ട് ലൈന്‍ അണ്ടര്‍ 19 നോര്‍ത്ത് സോണ്‍ ക്രിക്കറ്റ് ടീമില്‍…കാസര്‍കോടിന് വേണ്ടി, അണ്ടര്‍ 19 നോര്‍ത്ത് സോണ്‍ ഇന്റര്‍ ഡിസ്ട്രിക്ട് ടൂര്‍ണമെന്റില്‍ റെഹാന്‍ തകര്‍പ്പന്‍ പ്രകടനം കാഴ്ച്ച വെച്ചിരുന്നു..കണ്ണൂരിനെതിരെ വെടിക്കെട്ട് സെഞ്ച്വറിയും റെഹാന്‍ നേടിയിരുന്നു.. ഈ മികവുകളാണ് റെഹാന് അണ്ടര്‍ 19 നോര്‍ത്ത് സോണ്‍ ക്രിക്കറ്റ് ടീമിലേക്കുള്ള വഴി തുറന്നത്….
വി.ഒ
ക്രിക്കറ്റ് ലോകത്തെ മികച്ച പ്രതിഭകള്‍ക്ക് പേരു കേട്ട കാസര്‍കോട്ട് നിന്നും മറ്റൊരു താരം കൂടി, ഉയര്‍ച്ചകളുടെ പടവുകള്‍ കീഴടക്കുന്നു….കാസര്‍കോടിന്റെ ക്രിക്കറ്റ് കളിക്കളങ്ങളില്‍ ഒരു കാലത്ത് ആവേശത്തിരയിളക്കിയ നാച്ചു സ്പോര്‍ട്സ് ലൈനിന്റെ മകന്‍ റെഹാന്‍ സ്പോര്‍ട്സ് ലൈനാണ്, ക്രിക്കറ്റ് ലോകത്തെ കാസര്‍കോടിന്റെ പുതിയ താരോദയമാകുന്നത്..16 വയസുകാരനായ റെഹാന്‍ അണ്ടര്‍ 19 നോര്‍ത്ത് സോണ്‍ ക്രിക്കറ്റ് ടീമില്‍ ഇടം നേടി കാസര്‍കോടിന്റെ യശസ് വാനോളമുയര്‍ത്തിയിരിക്കുകയാണ്. കാസര്‍കോടിന് വേണ്ടി, അണ്ടര്‍ 19 നോര്‍ത്ത് സോണ്‍ ഇന്റര്‍ ഡിസ്ട്രിക്ട് ടൂര്‍ണമെന്റില്‍ റെഹാന്‍ തകര്‍പ്പന്‍ പ്രകടനം കാഴ്ച്ച വെച്ചിരുന്നു..കണ്ണൂരിനെതിരെ വെടിക്കെട്ട് സെഞ്ച്വറിയും നേടിയിരുന്നു. 95 ബോളിലാണ് റെഹാന്‍ സെഞ്ച്വറി നേടിയത്…8 ഫോറുകളുടെയും,8 സിക്സറുകളുടെയും അകമ്പടിയോടെ 101 റണ്‍സ് നേടിയ ഈ പ്രകടനം അത്ഭുതപ്പെടുത്തുന്നതായിരുന്നു…റെഹാന്റെ മികവില്‍ ആ മത്സരത്തില്‍ കാസര്‍കോടിന് ഒന്നാം ഇന്നിംഗ്സ് ലീഡും 3 പോയിന്റ് നേട്ടവും ലഭിച്ചു.. തുടര്‍
മത്സരങ്ങളിലും എതിരാളികള്‍ റെഹാന്റെ ബാറ്റിന്റെ ചൂടറിഞ്ഞു..കോഴിക്കോടിനെതിരെ 32 റണ്‍സും,
മലപ്പുറത്തിനെതിരെ 36 റണ്‍സും റെഹാന്‍ നേടി.. ബാറ്റിംഗില്‍ മാത്രമല്ല് ബൗളിംഗിലും താരം മിന്നുന്ന പ്രകടനമാണ് കാഴ്ച്ച വെച്ചത്…സ്പിന്‍ ബൗളിംഗിലൂട എതിര്‍ ടീമുകളില്‍ ആഘാതമേല്‍പ്പിക്കുവാന്‍കാസര്‍കോടന്‍ പോരാളിക്ക് സാധിച്ചു. ഈ മികവുകളെല്ലാമാണ് റെഹാന് അണ്ടര്‍ 19 നോര്‍ത്ത് സോണ്‍ ക്രിക്കറ്റ് ടീമിലേക്കുള്ള വഴി തുറന്നത്. സമീപ കാലത്തെ കാസര്‍കോടന്‍ ക്രിക്കറ്റിലെ എറ്റവും മികച്ച പ്രതിഭയാണ് റെഹാന്‍ സ്പോര്‍ട് ലൈന്‍.. കളിക്കുന്ന എല്ലാ മത്സരങ്ങളിലും, ഫോം നില നിര്‍ത്താന്‍ സാധിക്കുന്ന എന്നതാണ് റെഹാന്റെ പ്രത്യേകത….പിതാവ് നാച്ചു സ്പോര്‍ട്സ് ലൈന്റെ പരിശീലവനവും നിര്‍ദ്ദേശങ്ങളും,പിന്നെ, കഠിനാധ്വാനവുമാണ്, റെഹാനെ ക്രിക്കറ്റ് മൈതാനങ്ങളില്‍ കരുത്തനാക്കുന്നത്…അണ്ടര്‍ 19 നോര്‍ത്ത് സോണ്‍ ക്രിക്കറ്റ് ടീമില്‍ ഇടം നേടിയതിലൂടെ കാസര്‍കോടിന്റെ അഭിമാന താരമായിരിക്കുകയാണ് റെഹാന്‍…19 വയസു വരെയുള്ളവരുടെ മത്സരത്തില്‍ വെറും 16 വയസുകാരനായ റെഹാന്‍ കാഴ്ച്ച വെയക്കുന്ന പ്രകടനങ്ങള്‍ ആവേശം നിറഞ്ഞതാണ്…അണ്ടര്‍ 19 ല്‍ തന്നെ ഇനിയുമേറെ സമയവും സാധ്യതകളും, റെഹാനെ കാത്തിരിക്കുന്നു. വരും നാളുകളില്‍ ഈ കൗമാരക്കാരന്‍ ക്രിക്കറ്റ് ലോകത്ത് തീര്‍ക്കുന്ന വിസ്മയ പ്രകടനം കാണുവാനുള്ള കാത്തിരിപ്പിലാണ് കാസര്‍കോട്ടെ ക്രിക്കറ്റ് പ്രേമികള്‍…