മഞ്ചേശ്വരം: സമഗ്ര ശിക്ഷാ കേരളം കാസര്‍ഗോഡ് മഞ്ചേശ്വരം ബി.ആര്‍.സി.യുടെ നേതൃത്വത്തില്‍ കിടപ്പിലായ ഭിന്നശേഷിക്കുട്ടികള്‍ക്ക് ഡയപ്പര്‍ വിതരണം ചെയ്തു. കുമ്പള ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.പി. അബ്ദുള്‍ ഖാദര്‍ ഡയപ്പറുകള്‍ സ്‌പോണ്‍സര്‍ ചെയ്യുകയും വിതരണോദ്ഘാടനം നിര്‍വഹിക്കുകയും ചെയ്തു.
മഞ്ചേശ്വരം ബി.ആര്‍.സി. പരിധിയിലെ 15 കുട്ടികള്‍ക്കാണ് ഡയപ്പര്‍ വിതരണം ചെയ്തത്. കുട്ടികള്‍ക്കും കുടുംബങ്ങള്‍ക്കും ആവശ്യമായ പിന്തുണ ഉറപ്പാക്കുന്നതിനുള്ള ബി.ആര്‍.സി.യുടെ കരുതലിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്.
മുളിഞ്ചി ജി.എല്‍.പി. സ്‌കൂള്‍ പ്രധാനാധ്യാപിക ചിത്രാവതി എം. അധ്യക്ഷത വഹിച്ചു. നാരായണരാജ് ടി.എസ്., ശാരദ പി., സ്‌പെഷ്യല്‍ എഡ്യുക്കേറ്റര്‍മാരായ റീമ ജസിന്ത മോന്തേരിയോ, കെ.യു. കെ., ബിന്ദ്യ എന്‍., ഭവ്യ ബി.എസ്. എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.
ചടങ്ങില്‍ മഞ്ചേശ്വരം ബി.ആര്‍.സി. ബ്ലോക്ക് പ്രോജക്ട് കോ-ഓഡിനേറ്റര്‍ രാജഗോപാലന്‍ പി. സ്വാഗതവും ബി.ആര്‍.സി. ട്രെയിനര്‍ സുമയ്യ എം.എ. നന്ദിയും പറഞ്ഞു.
കിടപ്പിലായ കുട്ടികളുടെ കുടുംബങ്ങള്‍ക്ക് ആവശ്യമായ സഹായങ്ങള്‍ സമയബന്ധിതമായി ലഭ്യമാക്കുന്നതിനും അവരുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിനുമുള്ള ഇത്തരം പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നും ശക്തിപ്പെടുത്തുമെന്ന് ബി.ആര്‍.സി. അധികൃതര്‍ അറിയിച്ചു.
കിടപ്പിലായ കുട്ടികള്‍ക്ക് കരുതലിന്റെ കൈത്താങ്ങ്; മഞ്ചേശ്വരം ബി.ആര്‍.സി ഡയപ്പര്‍ വിതരണം നടത്തി




