‘ശത്രുസൈന്യത്തെ’ അറബിക്കടലില്‍ നിന്ന് ഉടന്‍ തുരത്തും: ആയത്തുള്ള മുജ്തബ ഖമനയി

അമേരിക്കയുടെ പേര് പറയാതെ, ‘ശത്രുസൈന്യത്തെ’ അറബിക്കടലില്‍ നിന്ന് ഉടന്‍ തുരത്തുമെന്ന് ഇറാന്‍ പരമോന്നത നേതാവ് ആയത്തുള്ള മുജ്തബ ഖമനയി. ഇറാനിയന്‍ സ്റ്റേറ്റ് മീഡിയ ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ശത്രു അറബിക്കടലിനിപ്പുറത്തേക്ക് കടക്കാന്‍ ധൈര്യപ്പെടുന്നില്ല.

നമ്മുടെ ധീരരായ പോരാളികളില്‍ നിന്നും കനത്ത പ്രഹരങ്ങള്‍ അവര്‍ ഏറ്റുവാങ്ങി. ഹിസ്ബുള്ള നേതാവ് ഹസ്സന്‍ നസ്രല്ല കൊല്ലപ്പെട്ടതിന്റെ വാര്‍ഷിക ദിനത്തിലാണ് മുജ്തബയുടെ പ്രസ്താവന. അറബിക്കടലിനെയും ശത്രു സാന്നിധ്യത്തില്‍ നിന്ന് മുക്തമാക്കും.

ഇറാനിയന്‍ സൈന്യം തെക്കന്‍ ഇറാനിലെ വെള്ളത്തില്‍ നിന്ന് ”ശത്രുവിനെ” അറബിക്കടലിലേക്ക് തള്ളിവിട്ടതായും ഖമേനി അവകാശപ്പെട്ടു. നമ്മുടെ ധീരരായ പോരാളികളില്‍ നിന്നും ഹോര്‍മുസ് കടലിടുക്കിന്റെ സംരക്ഷകരില്‍ നിന്നും വേദനാജനകമായ പ്രഹരങ്ങള്‍ ഏറ്റുവാങ്ങിയതിനാല്‍, അവര്‍ അറബിക്കടലിനപ്പുറം കടക്കാന്‍ ധൈര്യപ്പെടുന്നില്ല- അദ്ദേഹം പറഞ്ഞു.

അവര്‍ അങ്ങനെ ചെയ്യാന്‍ ധൈര്യപ്പെട്ടപ്പോഴെല്ലാം അവര്‍ സ്വയം ദോഷം വരുത്തിവയ്ക്കുക മാത്രമാണ് ചെയ്തത്, അറബിക്കടലും അവരുടെ സാന്നിധ്യത്തില്‍ നിന്ന് മുക്തമാകുന്ന സമയം വളരെ അടുത്തുവരികയാണ്- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇറാനിയന്‍ സമൂഹത്തിലെ വിവിധ വിഭാഗങ്ങള്‍തന്ത്രപരമായി പ്രധാനപ്പെട്ട ഹോര്‍മുസ് കടലിടുക്കിന്റെ നിയന്ത്രണം നിലനിര്‍ത്തുന്നത് ഉള്‍പ്പെടെയുള്ള, തങ്ങളുടെ ശരിയായ നിലപാടുകളായി കരുതുന്നതില്‍ ഉറച്ചുനില്‍ക്കുന്നതില്‍ ഐക്യപ്പെട്ടിരുന്നുവെന്ന് ഖമനയി പറഞ്ഞു.

Scroll to Top