. യു.ഡി.എഫ്. സ്ഥാനാര്‍ത്ഥി കെ. സന്ധ്യയെ 297 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് ടി. ഓമന പരാജയപ്പെടുത്തിയത്. എല്‍.ഡി.എഫ്. സ്ഥാനാര്‍ത്ഥി 591 വോട്ടുകള്‍ നേടിയപ്പോള്‍ യു.ഡി.എഫ്. സ്ഥാനാര്‍ത്ഥിക്ക് 294 വോട്ടുകളാണ് ലഭിച്ചത്. ബി.ജെ.പി. സ്ഥാനാര്‍ത്ഥി ഉമാവതിക്ക് 18 വോട്ടുകള്‍ മാത്രമേ നേടാനായുള്ളൂ.
?വാര്‍ഡിലെ ആകെ 1113 വോട്ടര്‍മാരില്‍ 903 പേരാണ് സമ്മതിദാനാവകാശം വിനിയോഗിച്ചത്. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിലെ മിനി 310 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിച്ച വാര്‍ഡാണിത്. ആരോഗ്യപരമായ കാരണങ്ങളെ തുടര്‍ന്ന് മിനി വാര്‍ഡ് മെമ്പര്‍ സ്ഥാനം രാജിവെച്ചതിനെ തുടര്‍ന്നാണ് ഇവിടെ ഉപതെരഞ്ഞെടുപ്പ് അനിവാര്യമായത്.
?2015 മുതല്‍ അഞ്ചുവര്‍ഷം വാര്‍ഡ് മെമ്പറായി മികച്ച പ്രവര്‍ത്തനം കാഴ്ചവെച്ച ടി. ഓമന നിലവില്‍ പിലിക്കോട് പഞ്ചായത്തിലെ ആശാ പ്രവര്‍ത്തകയാണ്. ജനകീയ ഇടപെടലുകളിലൂടെ നാടിന് സുപരിചിതയായ ഓമനയുടെ സ്ഥാനാര്‍ത്ഥിത്വം തുടക്കം മുതലേ എല്‍.ഡി.എഫിന് വലിയ മുന്‍തൂക്കം നല്‍കിയിരുന്നു. തങ്ങളുടെ ഉറച്ച കോട്ടയില്‍ ഭൂരിപക്ഷം നിലനിര്‍ത്തി വിജയം സ്വന്തമാക്കാന്‍ കഴിഞ്ഞത് എല്‍.ഡി.എഫ്. ക്യാമ്പുകളില്‍ വലിയ ആവേശമാണ് സൃഷ്ടിച്ചിരിക്കുന്നത്. വിജയാഹ്ലാദവുമായി പ്രവര്‍ത്തകര്‍ വാര്‍ഡില്‍ പ്രകടനം നടത്തി.
കാസര്‍കോട് പിലിക്കോട് ഗ്രാമപഞ്ചായത്തിലെ രണ്ടാം വാര്‍ഡില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ്. സ്ഥാനാര്‍ത്ഥി ടി. ഓമനയ്ക്ക് ഉജ്ജ്വല വിജയം




