കാസര്‍ഗോഡ്,
മാലിക് ദീനാര്‍ ഫാര്‍മസി കോളേജും ഇന്ത്യന്‍ ഫാര്‍മസി ടീച്ചേര്‍സ് അസോസിയേഷന്‍ എ.പി.ടി.ഐ സംയുക്തമായി
‘ഔഷധശാസ്ത്ര രംഗത്തെ നവീന ആശയങ്ങളും ഡിജിറ്റല്‍ പരിവര്‍ത്തനവും ‘ എന്ന വിഷയത്തില്‍ സെമിനാര്‍ സംഘടിപ്പിച്ചു.
കോളേജ് പ്രിന്‍സിപ്പല്‍ പ്രൊഫ: (ഡോ) അജിത്ബാബു അദ്ധ്യക്ഷനായ സെമിനാര്‍
മംഗലാപുരത്തെ പി. എ ഫാര്‍മസി കോളേജ് പ്രിന്‍സിപ്പലും ഇന്ത്യന്‍ ഫാര്‍മസി കൗണ്‍സില്‍ സെന്‍ട്രല്‍ കമ്മിറ്റി അംഗവുമായ പ്രൊഫ: (ഡോ) സലീമുള്ള ഖാന്‍ ഉദ്ഘാടനം
ചെയ്തു.
‘ ഫാര്‍മസ്യൂട്ടിക്കല്‍ ഗവേഷണത്തില്‍ ജനറേറ്റീവ്, ഏജന്റിക് എഐ: തന്മാത്ര മുതല്‍ ഔഷധം വരെ ‘
എന്ന വിഷയത്തില്‍
അമേരിക്കയിലെ കാര്യോണ്‍ ബയോ ഗവേഷണ കേന്ദ്രത്തിലെ ശാസ്ത്രജ്ഞന്‍ ഡോ: ദക്ഷിണാമൂര്‍ത്തി ക്ലാസെടുത്തു.
മാലിക് ദിനാര്‍ ഫാര്‍മസി കോളേജ് ഫാര്‍മസ്യൂട്ടിക്‌സ് വിഭാഗം തലവന്‍ പ്രൊഫ: (ഡോ) വള്ളി മണാളന്‍ അദ്ധ്യക്ഷനായി.
‘ഔഷധ നിര്‍മാണത്തിലെ റെഗുലേറ്ററി അഫയര്‍സ് മാറ്റിയെഴുതുന്ന നിര്‍മിത ബുദ്ധി’
എന്ന വിഷയത്തില്‍ ഔഷധ നിര്‍മാതാക്കളായ നോവാര്‍ടിസ് ഹെല്‍ത്ത് കെയറിലെ സിനിയര്‍ മാനേജര്‍ ഹരിഹരന്‍ പൊന്നമ്പലം
ക്ലാസെടുത്തു.
മാലിക് ദിനാര്‍ ഫാര്‍മസി കോളേജിലെ ഫാര്‍മകോഗ്‌നസി വിഭാഗം മേധാവി പ്രൊഫ: (ഡോ) ഐ. ആര്‍തി അദ്ധ്യക്ഷയായി.
ഫാര്‍മസി അദ്ധ്യാപക സംഘടന എ.പി. ടി. ഐ കേരള ഘടകം വൈസ് പ്രസിഡന്റ് പ്രൊഫ: (ഡോ) സുജിത്. എസ്. നായര്‍, വൈസ് പ്രിന്‍സിപ്പല്‍ പ്രൊഫ: (ഡോ) സെബാസ്റ്റിന്‍, അസോ: പ്രഫസര്‍ അലന്‍ ജേക്കബ്, അഡ്മിനിസ്‌ട്രേറ്റിവ് ഓഫീസര്‍ ഷംസുദ്ധീന്‍ ഡി. കെ തുടങ്ങിയവര്‍ പ്രസംഗിച്ചു.
മാലിക് ദീനാര്‍ ഫാര്‍മസി കോളേജും ഇന്ത്യന്‍ ഫാര്‍മസി ടീച്ചേര്‍സ് അസോസിയേഷന്‍ എ.പി.ടി.ഐ സംയുക്തമായി സംഘടിപ്പിച്ച
‘ഔഷധശാസ്ത്ര രംഗത്തെ നവീന ആശയങ്ങളും ഡിജിറ്റല്‍ പരിവര്‍ത്തനവും ‘ എന്ന വിഷയത്തില്‍ സെമിനാര്‍ മംഗലാപുരത്തെ പി. എ ഫാര്‍മസി കോളേജ് പ്രിന്‍സിപ്പലും ഇന്ത്യന്‍ ഫാര്‍മസി കൗണ്‍സില്‍ സെന്‍ട്രല്‍ കമ്മിറ്റി അംഗവുമായ പ്രൊഫ: (ഡോ) സലീമുള്ള ഖാന്‍ ഉദ്ഘാടനം ചെയ്യുന്നു.




