‘ഞങ്ങളുടെ സുരക്ഷ ഉറപ്പാക്കിയില്ലെങ്കില്‍ പശ്ചിമേഷ്യന്‍ രാജ്യങ്ങളുടെ ഒരു അടിസ്ഥാന സൗകര്യങ്ങളും സുരക്ഷിതമായിരിക്കില്ല’; മുന്നറിയിപ്പുമായി ഇറാന്‍

ഇറാന്റെ സുരക്ഷ ഉറപ്പാക്കണമെന്ന് പശ്ചിമേഷ്യന്‍ രാജ്യങ്ങള്‍ക്ക് മുന്നറിയിപ്പുമായി ഇറാന്‍. തങ്ങളുടെ സുരക്ഷ ഉറപ്പാക്കിയില്ലെങ്കില്‍ മേഖലയിലെ ഒരു അടിസ്ഥാന സൗകര്യങ്ങളും സുരക്ഷിതമായിരിക്കില്ലെന്ന് ഇറാന്‍ പാര്‍ലമെന്റ് സ്പീക്കര്‍ മുഹമ്മദ് ബാഗര്‍ ഗാലിബാഫ്. ഇറാന് എണ്ണ വില്‍ക്കാന്‍ സാധിച്ചില്ലെങ്കില്‍, മറ്റാരും പശ്ചിമേഷ്യയില്‍ എണ്ണ വില്‍ക്കില്ല. ആക്രമണം നേരിട്ടാല്‍ ഇറാന്‍ വേഗത്തില്‍ പ്രത്യാക്രമണം നടത്തും. യുഎസ് ഉപരോധ ശ്രമങ്ങള്‍ പരാജയപ്പെടുമെന്നും ?ഗാലിബാഫ് പ്രതികരിച്ചു.

അമേരിക്കക്കെതിരെ നേരത്തെ ഇറാന്‍ പരമോന്നത നേതാവ് ആയത്തുള്ള മുജ്തബ ഖമനയി രം?ഗത്തെത്തിയിരുന്നു. അമേരിക്കയുടെ പേര് പറയാതെ, ‘ശത്രുസൈന്യത്തെ’ അറബിക്കടലില്‍ നിന്ന് ഉടന്‍ തുരത്തുമെന്നായിരുന്നു ആയത്തുള്ള മുജ്തബ ഖമനയിയുടെ പ്രതികരണം. ഇറാനിയന്‍ സ്റ്റേറ്റ് മീഡിയ ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ശത്രു അറബിക്കടലിനിപ്പുറത്തേക്ക് കടക്കാന്‍ ധൈര്യപ്പെടുന്നില്ല.

അതേസമയം, അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ‘വലിയ നുണയന്‍’ ആണെന്ന് തുറന്നടിച്ച് ഐആര്‍ജിസി. ഇറാന്‍ ഒരിക്കലും ആണവായുധം നേടാന്‍ ശ്രമിച്ചിട്ടില്ല. ലോകമെമ്പാടും 800 സൈനിക താവളങ്ങള്‍ ഒരുക്കിയ അമേരിക്കന്‍ ഭരണകൂടം സ്വന്തം ജനതയെ കുറിച്ച് ചിന്തിക്കുന്നില്ലെന്നും ഐആര്‍ജിസി വക്താവ് പറഞ്ഞു

Scroll to Top