ഏഷ്യന്‍ ഗെയിംസ് അത്‌ലറ്റിക്‌സില്‍ ഇന്ത്യയ്ക്ക് ആദ്യ സ്വര്‍ണം; സുവര്‍ണനേട്ടം വനിതകളുടെ 4×400 മീറ്റര്‍ റിലേയില്‍

ജപ്പാന്‍ ഏഷ്യന്‍ ഗെയിംസ് അത്‌ലറ്റിക്‌സില്‍ ഇന്ത്യയ്ക്ക് ആദ്യ സ്വര്‍ണം. വനിതകളുടെ 4×400 മീറ്റര്‍ റിലേയില്‍ ആണ് ഇന്ത്യയുടെ സുവര്‍ണനേട്ടം. ഇതേ ഇനത്തില്‍ മലയാളി ടി എസ് മനു ഉള്‍പ്പെട്ട പുരുഷ ടീം വെങ്കലവും നേടി. വെള്ളി നേടിയ 4×400 മിക്‌സഡ് റിലേ ടീമിലും മനു ഉണ്ടായിരുന്നു. 4X100 മീറ്റര്‍ മിക്‌സ്ഡ് റിലേയില്‍ വെങ്കല മെഡല്‍ കരസ്ഥമാക്കിയിരുന്നു.

ഏഷ്യന്‍ ?ഗെയിംസില്‍ ഇന്ത്യയുടെ മെഡല്‍ കൊയ്ത്ത് തുടരുകയാണ്. ഷൂട്ടിങ് ട്രാപ് വനിത വിഭാഗത്തില്‍ നീരു ദണ്ഡ സ്വര്‍ണം നേടി. ഏഷ്യന്‍ ഗെയിംസ് ട്രാപ് വ്യക്തിഗത ഇനത്തില്‍ സ്വര്‍ണം നേടുന്ന ആദ്യ ഇന്ത്യന്‍ വനിതയായി നീരു ദണ്ഡ മാറി. നഗോയ് ഏഷ്യന്‍ ഗെയിംസിലെ ഇന്ത്യയുടെ ആദ്യ വ്യക്തഗത സ്വര്‍ണം. 30ല്‍ 28 ക്ലേ പീജിയന്‍സും വെടിവച്ചിട്ട് ഏഷ്യന്‍ റെക്കോര്‍ഡിന്റെ തിളക്കത്തോടെയാണ് നീരുവിന്റെ സുവര്‍ണനേട്ടം.

പുരുഷന്മാരുടെ 90കിലോയില്‍ നിലവിലെ ലോകചാന്പ്യനായ കസാഖിസ്ഥാന്‍ താരത്തോട് തോറ്റ നരീന്ദര്‍ ബെര്‍വാളിന്റെ മുന്നേറ്റം വെങ്കല നേട്ടത്തില്‍ അവസാനിച്ചു. സ്‌ക്വാഷില്‍ ഇന്ത്യന്‍ വനിതാ ടീം ഇറാന്‍ ടീമിനെ തോല്‍പ്പിച്ച് ക്വാര്‍ട്ടറിലെത്തി. ഒരു ജയം നേടിയാല്‍ ജോഷ്‌ന ചിന്നപ്പ, അനാഹത് സിങ്, തന്‍വി ഖന്ന എന്നിവര്‍ ഉള്‍പ്പെട്ട ടീമിന് മെഡല്‍ ഉറപ്പിക്കാം. പുരുഷ അന്‌പെയ്ത്തില്‍ ധീരജ് ബൊമ്മദേവരയും നീരജ് ചൌഹാനും വനിതകളില്‍ കുംകും മൊഹോദും ക്വാര്‍ട്ടറിലെത്തി.

Scroll to Top