വെസ്റ്റ് ഇന്‍ഡീസിന് എതിരായ ഏകദിന ക്രിക്കറ്റില്‍ ഇന്ത്യയ്ക്ക് റെക്കോര്‍ഡ് ജയം. വെസ്റ്റ് ഇന്‍ഡീസിനെ എട്ട് വിക്കറ്റിന് തകര്‍ത്തു. ഏകദിന ക്രിക്കറ്റിലെ ഇന്ത്യയുടെ പിന്തുടര്‍ന്നുള്ള ഏറ്റവും വലിയ വിജയമാണിത്. വിന്‍ഡീസിന്റെ 406 റണ്‍സ് വിജയലക്ഷ്യം മറികടന്നത് ഇന്ത്യ 43.3 ഓവറില്‍. ഇതോടെ വെസ്റ്റ് ഇന്‍ഡീസിന് എതിരായ ഏകദിന പരന്പരയില്‍ ഇന്ത്യ ജേതാക്കളായി. ക്യാപ്റ്റന്‍ ശുഭമാന്‍ ഗില്ലിന് ഇരട്ട സെഞ്ച്വറി. പുറത്താകാതെ 223 റണ്‍സ് എടുത്ത ക്യാപ്റ്റന്‍ ശുഭമാന്‍ ഗില്‍ ആണ് ഇന്ത്യയുടെ വിജയ ശില്‍പി.
ഇന്ത്യയ്‌ക്കെതിരായ രണ്ടാം ഏകദിനത്തില്‍ മൂന്നു ബാറ്റര്‍മാരുടെ തകര്‍പ്പന്‍ സെഞ്ചറി കരുത്തില്‍ 50 ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 405 റണ്‍സാണ് വിന്‍ഡീസ് അടിച്ചുകൂട്ടിയത്. വെസ്റ്റിന്‍ഡീസിനായി ഓപ്പണര്‍ ജോണ്‍ കാംബെല്‍ (68 പന്തില്‍ 101), ക്യാപ്റ്റന്‍ ഷായ് ഹോപ് (94 പന്തില്‍ 104), അമീര്‍ ജാങ്കൂ (77 പന്തില്‍ 114) എന്നിവരാണ് സെഞ്ചറി നേടിയത്. വിക്കറ്റുകള്‍ ബൗളര്‍മാര്‍ കഷ്ടപ്പെട്ടതോടെയായിരുന്നു വെസ്റ്റിന്‍ഡീസ് കൂറ്റന്‍ സ്‌കോറിലെത്തിയത്. 40-ാം ഓവറിനു ശേഷമാണ് ഇന്ത്യയ്ക്കു വിക്കറ്റുകള്‍ വീഴ്ത്താന്‍ സാധിച്ചിരുന്നത്.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് തകര്‍പ്പന്‍ തുടക്കമാണ് നായകന്‍ ഗില്ലും ഹിറ്റ്മാന്‍ രോഹിത് ശര്‍മയും നല്‍കിയത്. രോഹിത് ശര്‍മയുടെ സെഞ്ചുറിയും ഇന്ത്യന്‍ ജയത്തില്‍ നിര്‍ണ്ണായകമായി. ഏകദിനത്തില്‍ ഓപ്പണിങ് വിക്കറ്റില്‍ ഏറ്റവുമുയര്‍ന്ന രണ്ടാമത്തെ കൂട്ടുകെട്ടും രോഹിതും ഗില്ലും പടുത്തുയര്‍ത്തി. ഇരുവരും 255 റണ്‍സാണ് അടിച്ചെടുത്തത്. 75 പന്തില്‍ 10 ഫോറും ആറ് സിക്‌സും സഹിതം 101 റണ്‍സാണ് രോഹിത് നേടിയത്. രോഹിത് ശര്‍മയ്ക്കുശേഷം ഏകദിനത്തില്‍ ഒന്നിലധികം ഇരട്ട സെഞ്ചുറി നേടുന്ന താരമായി ഗില്‍ മാറി. നേരത്തെ 2023-ല്‍ ന്യൂസിലന്‍ഡിനെതിരെ പുറത്താകാതെ 208 റണ്‍സാണ് ഗില്‍ അടിച്ചത്.




