പയ്യന്നൂരില്‍ മന്ത്രി ഒ ജെ ജനീഷിന്റെ വാഹനം തടഞ്ഞ സംഭവം; 10 DYFI പ്രവര്‍ത്തകര്‍ക്കെതിരെ കേസ്
കണ്ണൂര്‍: യൂണിവേഴ്‌സിറ്റി കോളജ് ഹോസ്റ്റല്‍ സംഘര്‍ഷത്തിന് പിന്നാലെ മന്ത്രി ഒ ജെ ജനീഷിന്റെ വാഹനം പയ്യന്നൂരില്‍ തടഞ്ഞ സംഭവത്തില്‍ 10 ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തു. മന്ത്രിയുടെ വാഹനം ആക്രമിച്ചതിന്റെ പേരിലാണ് കേസ്. സന്ദീപ് വാര്യര്‍ എംഎല്‍എയെ ഭീഷണിപ്പെടുത്തിയെന്നുമാണ് എഫ്‌ഐആറില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
കണ്ണൂര്‍ തളിപ്പറമ്പില്‍ ജനീഷിന്റെ വാഹനം ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ ചേര്‍ന്ന് ഇന്ന് രാവിലെയാണ് ആക്രമിച്ചത്. കണ്ണൂരിന് പുറമെ കാസര്‍ഗോഡും മന്ത്രിയുടെ വാഹത്തിന് നേരെ കരിങ്കൊടി പ്രതിഷേധമുണ്ടായിരുന്നു. കല്ലുകൊണ്ടും, കൈകൊണ്ടും വാഹനത്തിന് ഇടിച്ചുവെന്ന് മന്ത്രി പറഞ്ഞു. ദേശീയ പതാക സ്റ്റാന്‍ഡും തകര്‍ത്തു. സംഭവസ്ഥലത്തുണ്ടായിരുന്ന സുരക്ഷാ ഉദ്യോഗസ്ഥരും പൊലീസും ഇടപെട്ടാണ് പ്രതിഷേധക്കാരെ മാറ്റിയത്.സംഭവത്തില്‍ ആറ് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരെ റിമാന്‍ഡ് ചെയ്തു.
പയ്യന്നൂരില്‍ വാഴ ഉയര്‍ത്തിക്കാട്ടിയായിരുന്നു പ്രതിഷേധം ഉണ്ടായിരുന്നത്.
