Advertisement

വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ച് ലഹരിവില്‍പ്പന, രണ്ട് യുവാക്കള്‍ പിടിയില്‍, എംഡിഎംഎ കണ്ടെത്തിയത് വീട്ടില്‍ നിന്നും

By kcnchannel / October 1, 2026

തിരുവനന്തപുരം: പാറശാല ചെങ്കല്‍ മര്യയാപുരത്ത് വീട്ടില്‍ സൂക്ഷിച്ച എട്ട് ഗ്രാം എംഡിഎംഎയുമായി രണ്ട് യുവാക്കള്‍ പാറശാല പൊലീസിന്റെ പിടിയില്‍.മര്യാപുരം സ്വദേശിയായ ജിഷ്ണുവിന്റെ (26) വീട്ടില്‍ നിന്നാണ് എംഡിഎംഎ കണ്ടെത്തിയത്.ജിഷ്ണുവിന്റെ സുഹൃത്തും കാരക്കോണം നിലമാമൂട് സ്വദേശിയുമായ അലന്‍ ജപായാണ് (27) വില്പനയ്ക്കായി എംഡിഎംഎ എത്തിച്ചത്.

മര്യാപുരത്തും സമീപപ്രദേശങ്ങളിലും ജിഷ്ണു എംഡിഎംഎ വില്പന നടത്തുന്നതായുള്ള വിവരം പൊലീസിന് ലഭിച്ചിരുന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ചായിരുന്നു ഇവരുടെ വില്‍പ്പന. ഡാന്‍സഫ് സംഘത്തിന് വിവരം ലഭിച്ചതിനെതുടര്‍ന്ന് പാറശാല എസ്‌ഐ ഹര്‍ഷനും സംഘവും ചേര്‍ന്ന് ജീഷ്ണുവിനെയും, അലന്‍ ജപായെയും പിടികൂടി ചോദ്യം ചെയ്യപ്പോഴാണ് വീട്ടില്‍ ഒളിപ്പിച്ച നിലയില്‍ സൂക്ഷിച്ചിരുന്ന എംഡിഎംഎ പൊലിസിന് കൈമാറിയത്. ഇവര്‍ക്കെതിരെ തുടര്‍ നടപടി സ്വീകരിച്ചു.