Advertisement

എസ്.കെ എസ് എസ് എഫ് ജില്ലാ സമ്മേളനം;ജില്ലാ പ്രചരണ സമിതിയുടെ ചായ സല്‍ക്കാരം വേറിട്ടനുഭവമായി

By kcnchannel / October 2, 2026

കാസര്‍കോട് : ‘വേരുകള്‍ തേടാം തണലായി പടരാം’ എന്ന പ്രമേയത്തില്‍ എസ്.കെ.എസ്.എസ്.എഫ്.ക്യാമ്പയിന്റെ ഭാഗമായി ഒക്ടോബര്‍ 10ന് കാസര്‍ഗോഡ് വച്ച് നടക്കുന്ന ജില്ലാ സമ്മേളനത്തിന്റെ പ്രചരണാര്‍ത്ഥം സ്വാഗത സംഘ പ്രചരണ കമ്മിറ്റി കാസര്‍ഗോഡ് ഗവണ്‍മെന്റ് ഹോസ്പിറ്റലില്‍ നടത്തിയ ചായ സല്‍ക്കാരം വേറിട്ട അനുഭവമായി. ഹോസ്പിറ്റലിലെ രോഗികളും കൂടിയിരിക്കുന്നവരുമായ നൂറില്‍പരം ആളുകള്‍ക്കാണ് ചായ സല്‍ക്കാരം നടത്തിയത്. ജില്ലയിലെ വിവിധ സ്ഥലങ്ങളില്‍ നടത്തപ്പെടുന്ന സമ്മേളന പൊലിവിന്റെ ഭാഗമായാണ് ചായ സല്‍ക്കാരം സംഘടിപ്പിച്ചത്.
പരിപാടി പ്രചരണ കമ്മിറ്റി കണ്‍വീനര്‍ ഫാറൂഖ് ദാരിമി കൊല്ലമ്പാടിയുടെ അദ്ധ്യക്ഷതയില്‍ പ്രമുഖ വ്യവസായി ഷാഫി നാലപ്പാട് ഉദ്ഘാടനം ചെയ്തു. ജില്ലാ മുശാവറ അംഗം ബഷീര്‍ ദാരിമി തളങ്കര, എസ്.കെ.എസ് എസ്.എഫ് മുന്‍ സംസ്ഥാന സെക്രട്ടറി ഹാരിസ് ദാരിമി ബെദിര, ജില്ലാ ജനറല്‍ സെക്രട്ടറി ഇര്‍ഷാദ് ഹുദവി ബെദിര, സമ്മേളന അസിസ്റ്റന്റ കോര്‍ഡിനേറ്റര്‍ അഷ്റഫ് റഹ്‌മാനി ചൗക്കി, ജില്ല ജോയിന്റ സെക്രട്ടറി ഇബ്രാഹിം അസ്ഹരി, മുന്‍ ജില്ലാ സെക്രട്ടറി അബൂബക്കര്‍ ബാഖവി തുരുത്തി,മേഖല പ്രസിഡന്റ് ലത്വീഫ് അസ്നവി , ജനറല്‍ സെക്രട്ടറി, സുഹൈല്‍ ഫൈസി കമ്പാര്‍, ഹനീഫ് മെല്‍പറമ്പ് , ശാഹുല്‍ ഹമീദ് മേല്‍പറമ്പ്
തുടങ്ങിയവര്‍ സംബന്ധിച്ചു