സി എച്ച്അക്ഷരങ്ങളിലൂടെ അടയാളപ്പെടുത്തിയ പ്രതിഭ
ചൗക്കി കുന്നില്‍ :
രാഷ്ട്രീയ മേഖലയില്‍ തിളങ്ങി നില്‍ക്കുമ്പോള്‍ തന്നെ
മലയാള സാഹിത്യത്തിനും സാംസ്‌കാരിക രംഗത്തിനും തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച പ്രതിഭയായിരുന്നു കേരളത്തിന്റെ മുന്‍ മുഖ്യ മന്ത്രി സി. എച്ച്. മുഹമ്മദ് കോയ സാഹിബെന്ന് യൂത്ത് ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് എം എ നജീബ് അഭിപ്രായപ്പെട്ടു,
ലളിതവും ഹൃദ്യവുമായ ഭാഷയിലൂടെ നിരവധി പുസ്തകങ്ങളും ലേഖനങ്ങളും എഴുതിയ സി എച്ച് ബഹുമുഖ പ്രതിഭയായിരുന്നുവെന്നും, നിരവധി സാഹിത്യകാരന്മാരെ എഴുത്തിന്റെ വഴികളിലേക്ക് കൈപിടിച്ച് ഉയര്‍ത്താന്‍ സി എച്ച് നടത്തിയ പ്രവര്‍ത്തനങ്ങള്‍ മാതൃകപരമാണെന്നും അദ്ദേഹം പറഞ്ഞു
ചൗക്കി കുന്നില്‍ ഗ്രീന്‍സ്റ്റാര്‍ ടി ഉബൈദ് സ്മാരക ലൈബ്രറി സംഘടിപ്പിച്ച സി എച്ച് അനുസ്മരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം,
പ്രസിഡണ്ട് നജീബ് കുന്നില്‍ അധ്യക്ഷതവഹിച്ചു ജനറല്‍ സെക്രട്ടറി മൂസാ ബാസിത് സ്വാഗതം പറഞ്ഞു, സത്താര്‍ ചൗക്കി, അല്‍ത്താഫ് ചൗക്കി, ജുനൈദ് കമ്പാര്‍, ആശ് അലി, അന്‍സാര്‍ പെരിയെടുക്ക , നവാസ് കസ്സു,ഹബീബ് മൂപ്പ, റഹ്‌മാന്‍ കന്യപാടി, ശിഹാബ് അര്‍ജാല്‍, ഷെമീര്‍ ചെമ്മു , സാബിത് ചൗക്കി, ആഷിക്ക് ബണ്ടി, ഖലീല്‍, മുസ്തഫ തുടങ്ങിയവര്‍ സംബന്ധിച്ചു,
ഫോട്ടോ അടിക്കുറിപ്പ് : ഗ്രീന്‍സ്റ്റാര്‍ ചൗക്കി കുന്നില്‍ സംഘടിപ്പിച്ച സി എച്ച് അനുസ്മരണ പരിപാടിയില്‍ യൂത്ത് ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് എം എ നജീബ് സംസാരിക്കുന്നു
