അന്താരാഷ്ട്ര വയോജന ദിനാചരണം മുഖ്യമന്ത്രി വി.ഡി സതീശന് ഉദ്ഘാടനം ചെയ്തു
മുതിര്‍ന്ന പൗരന്മാരുമായി മുഖ്യമന്ത്രി സംവദിച്ചു
ചാലിങ്കാല്‍ മാതൃകാ സായംപ്രഭഹോമില് പരിപാടി ലൈവ് സ്ട്രീമിങ് ചെയ്തു
സര്‍ക്കാരിന്റെ 100 ദിന കര്‍മ്മപരിപാടിയില്‍ ഉള്‍പ്പെടുത്തി സാമൂഹ്യനീതി വകുപ്പ് നടപ്പാക്കുന്ന പുതിയ രണ്ട് പദ്ധതികള്‍ അന്താരാഷ്ട്ര വയോജന ദിനാചരണത്തിന്റെ സംസ്ഥാനതല പരിപാടിയില്‍ മുഖ്യമന്ത്രി വി.ഡി. സതീശന് ഉദ്ഘാടനം ചെയ്തു. വയോജന ക്ഷേമ വകുപ്പിന്റെ ലോഗോയും ചടങ്ങില്‍ മുഖ്യമന്ത്രി പ്രകാശനം ചെയ്തു. സംസ്ഥാനത്തെ മുതിര്‍ന്ന പൗരന്മാരുടെ സാമൂഹികവും മാനസികവുമായ ക്ഷേമം ഉറപ്പുവരുത്തുന്നതിനും തലമുറകള്‍ തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിനുമായി നടപ്പാക്കുന്ന ‘Honour a Home’ (Adopt a Home), ‘വയോജന അയല്പക്ക സഹായ ശൃംഖല’ (Neighbourhood Elder Support Network) എന്നിവയാണ് പുതിയ പദ്ധതികള്‍.
ഉയര്‍ന്ന ആയുര്‍ദൈര്‍ഘ്യം, അണുകുടുംബങ്ങളുടെ വര്‍ധന, വിദേശ കുടിയേറ്റം എന്നിവ മൂലം സംസ്ഥാനത്ത് ഒറ്റയ്ക്ക് താമസിക്കുന്ന മുതിര്‍ന്ന പൗരന്മാരുടെ എണ്ണം ഗണ്യമായി വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തിലാണ് ഈ ഇടപെടല്‍. ‘Honour a Home’ പദ്ധതിയിലൂടെ മോഡല്‍ സായംപ്രഭ ഹോമുകളെയും വയോജന കേന്ദ്രങ്ങളെയും സമീപപ്രദേശങ്ങളിലെ കോളേജുകള്‍, ഹയര്‍ സെക്കന്‍ഡറി സ്കൂളുകളിലെ എന്‍.എസ്.എസ്, എന്‍.സി.സി, എസ്.പി.സി തുടങ്ങിയ സംഘടനകളുമായി ദീര്‍ഘകാല പങ്കാളിത്തത്തില്‍ ബന്ധിപ്പിക്കും. വിദ്യാര്‍ത്ഥികള്‍ വയോജനങ്ങളുമായി വിവരങ്ങള്‍ പങ്കുവെക്കുകയും ഡിജിറ്റല്‍ സാക്ഷരത, സാംസ്കാരിക കൂട്ടായ്മകള്‍ എന്നിവ സംഘടിപ്പിക്കുകയും ചെയ്യും. വയോജനങ്ങള്‍ക്ക് പ്രാദേശികതലത്തില്‍ ദൈനംദിന പരിചരണവും അടിയന്തര സഹായങ്ങളും ലഭ്യമാക്കാനാണ് കുടുംബശ്രീയുടെ മാതൃകയില്‍ ‘വയോജന അയല്പക്ക സഹായ ശൃംഖല’ രൂപീകരിക്കുന്നത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും വാര്‍ഡ് തല കമ്മിറ്റികളുടെയും നേതൃത്വത്തില്‍ ഓരോ 15-20 വയോജനങ്ങള്‍ക്കും ഒരു സന്നദ്ധ പ്രവര്‍ത്തകനെ നിയോഗിച്ച് സ്ഥിരമായ ഗൃഹസന്ദര്‍ശനവും ആരോഗ്യ മേല്‍നോട്ടവും ഉറപ്പാക്കും. കൂടാതെ, വയോജനങ്ങള്‍ക്ക് നല്കുന്ന സേവനസമയം ഡിജിറ്റലായി രേഖപ്പെടുത്തുന്ന ‘ഠശാല ആമിസ’ സംവിധാനവും പൈലറ്റ് അടിസ്ഥാനത്തില്‍ നടപ്പിലാക്കാന്‍ ലക്ഷ്യമിടുന്നു.
സംസ്ഥാനതല ഉദ്ഘാടനത്തിന് സമാന്തരമായി കാസര്‍കോട് ജില്ലയില്‍ പുല്ലൂര്‍പെരിയ ഗ്രാമപഞ്ചായത്തിലെ ചാലിങ്കാല്‍ മാതൃകാ സായംപ്രഭഹോമില് പരിപാടി സംഘടിപ്പിച്ചു. ചടങ്ങില്‍ സംസ്ഥാനതല പരിപാടി ഓണ്‍ലൈനായി പ്രദര്‍ശിപ്പിച്ചു ‘Honour a Home’ പദ്ധതിയുടെ ഭാഗമായി പെരിയ എസ്.എന്‍ കോളേജിലെ എന്‍.എസ്.എസ് വളണ്ടിയര്‍മാര്‍ ചാലിങ്കാല്‍ മാതൃകാ സായംപ്രഭഹോമിലെ വയോജനങ്ങളുമായി സംവദിച്ചു. പുല്ലൂര്‍ പെരിയ പഞ്ചായത്ത് പ്രസിഡണ്ട് സി.കെ സബിത, വൈസ് പ്രസിഡണ്ട് അഡ്വ. ബാബുരാജ്, മുന്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി.കെ അരവിന്ദാക്ഷന്, സായംപ്രഭ ഹോമിലെ വയോജനങ്ങള്‍, എന്‍.എസ്.എസ് വളണ്ടിയര്‍മാര്‍, കുടുംബശ്രീ അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു, ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ എ.സേവ്യര്‍, സീനിയര്‍ സൂപ്രണ്ട് അബ്ദുള്ള,
നൗഫല്‍, സാമൂഹിക സുരക്ഷാ മിഷന് പ്രതിനിധികള്‍ പങ്കെടുത്തു.
