വയോജന ദിനത്തില്‍ സ്‌നേഹവിരുന്നൊരുക്കി ആസ്‌ക് ആലംപാടി മാതൃകയായി
ആലംപാടി: ഒക്ടോബര്‍ 1 അന്താരാഷ്ട്ര വയോജന ദിനത്തോടനുബന്ധിച്ച് ആലംപാടി സി.എച്ച് സെന്ററിലെ അന്തേവാസികള്‍ക്ക് ആസ്‌ക് ആലംപാടി സ്‌നേഹവിരുന്ന് ഒരുക്കി.
വയോജനങ്ങളെ ചേര്‍ത്തുപിടിക്കേണ്ടതിന്റെ പ്രാധാന്യം ഓര്‍മ്മിപ്പിച്ചുകൊണ്ട് അന്തേവാസികള്‍ക്ക് ഉച്ചഭക്ഷണം നല്‍കുകയും അവര്‍ക്കൊപ്പം സമയം ചെലവഴിക്കുകയും ചെയ്തു.
സി.എച്ച് സെന്ററില്‍ വെച്ച് നടന്ന ചടങ്ങില്‍ ആസ്‌ക് സെക്രട്ടറി ഹാരിസ് ബിസ്മില്ല, കമ്മിറ്റി അംഗങ്ങളായ ബഷീര്‍ എം.എം, ഷാഫി മാസ്റ്റര്‍, അബ്ദുല്‍ ഖാദര്‍, മഹറൂഫ് മേനത്ത്, ക്ലബ് അംഗങ്ങളായ സിദ്ദീഖ് ബിസ്മില്ല, റഹീം എ.ആര്‍ എന്നിവര്‍ പങ്കെടുത്തു.
