കാസര്‍കോട് ബി ഇ എം എച്ച് എസ് സ്‌കൂളില്‍ എം എല്‍ എ ഫണ്ട് ഉപയോഗിച്ചു പണിത സ്‌കൂള്‍ പാചകപുര ഉദ്ഘാടനം ചെയ്തു.
കാസര്‍കോട്: മുന്‍ എം എല്‍ എ എന്‍.എ. നെല്ലിക്കുന്ന് ന്റെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ചു കാസറഗോഡ് ബി ഇ എം എച്ച് എസ് എസ് അനുവദിച് നിര്‍മിച്ച പാചകപുര കാസറഗോഡ് എം എല്‍ എ കല്ലട്ര മാഹിന്‍ ഉല്‍ഘടനം ചെയ്തു. എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും പോഷകസമൃദ്ധമായ ചൂടുള്ള ഉച്ചഭക്ഷണം ലഭ്യമാകട്ടെ,’ എന്ന് അദ്ദേഹം ആശംസിച്ചു .കാസര്‍കോട് നഗരസഭാ ചെയര്‍പേഴ്‌സണ്‍ ശ്രീമതി ഷഹീന സലിം ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. മുന്‍ എം.എല്‍.എ. എന്‍.എ. നെല്ലിക്കുന്ന് മുഖ്യാതിഥിയായി പങ്കെടുത്തു; തന്റെ മണ്ഡലം വികസന ഫണ്ട് ഉപയോഗിച്ച് നിര്‍മ്മിച്ച പാചകപുരയുടെ ആവശ്യകതയെക്കുറിച്ച് സംസാരിച്ച അദ്ദേഹം ചടങ്ങിന് ആശംസകള്‍ നേര്‍ന്നു. കാസര്‍കോട് നഗരസഭാ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ വിദ്യാശ്രീ, .കൗണ്‍സിലര്‍ ശ്രീ രാമകൃഷ്ണ ഹൊള്ള, എ.ഇ.ഒ. ശ്രീ ശശിധര എം., പി.ടി.എ. പ്രസിഡന്റ് ഹരീഷ് കെ.ആര്‍., പി.ടി.എ. വൈസ് പ്രസിഡന്റ് കിഷോര്‍ കുമാര്‍, മുന്‍ പി.ടി.എ. പ്രസിഡന്റ് രവി കേളുഗുഡ്ഡെ , എസ്.എം.സി. പ്രസിഡന്റ് ഡോ. കെ.എന്‍. വെങ്കടരമണ ഹൊള്ള , എം.പി.ടി.എ. പ്രസിഡന്റ് ചേതന മുരളീധര്‍, വൈ.യശ്വന്ത് എന്നിവര്‍ പ്രസംഗിച്ചു. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ കെ.പി. രാജേഷ്ചന്ദ്ര സ്വാഗതവും പ്രധാനാധ്യാപകന്‍ കെ.ഗണേഷ് നന്ദിയും പറഞ്ഞു.
