42
സാക്ഷരതാ സര്‍ട്ടിഫിക്കറ്റ് വിതരണം തുടങ്ങി. ദേശീയ സാക്ഷരതാ പദ്ധതിയുടെ ഭാഗമായി കാസര്‍കോട് ജില്ലയില്‍ സാക്ഷരതാ പരീക്ഷ എഴുതി വിജയിച്ച 5003 പഠിതാക്കളുടെ സര്‍ട്ടിഫിക്കറ്റ് വിതരണം ആരംഭിച്ചു. ജില്ലാ തല വിതരണ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷണന്‍ 75 കാരിയായ മുളിയാര്‍ പഞ്ചായത്തിലെ കുമ്പയമ്മക്ക് നല്‍കി നിര്‍വഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയര്‍പേഴ്സണ്‍ അഡ്വ: എസ്.എന്‍ സരിത അദ്ധ്യക്ഷത വഹിച്ചു. ഡി.ഡി.പി ഹരിദാസ്. ജില്ലാ പഞ്ചായത്ത് സെക്രട്ടറി എസ്. ശ്യാമ ലക്ഷ്മി , ജില്ലാ കോഡിനേറ്റര്‍ കെ.എന്‍ബാബു. സാക്ഷരതാ സമിതി അംഗം കെ.വിവിജയന്‍ മാസ്റ്റര്‍ പ്രേരക്ക് സുമ കണ്ണന്‍ എന്നിവര്‍ സംസാരിച്ചു. ഈ വര്‍ഷം പുതിയതായി 6000 നിരക്ഷരരെകൂടി സാക്ഷരരാക്കാനുള്ള പ്രവര്‍ത്തനം സാക്ഷരതാ മിഷന്‍ ആരംഭിച്ചു.