എന്‍എസ്എസ് ദ്വിദിന സഹവാസ ക്യാമ്പിന് തുടക്കമായി.
മൊഗ്രാല്‍.മൊഗ്രാല്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി വിഎച്ച്എസ് ഇ വിഭാഗം എന്‍ എസ് എസ് (NSS) വളണ്ടിയേഴ്സിനുള്ള ദ്വിദിന സഹവാസ ക്യാമ്പിന് തുടക്കമായി.
പിടിഎ വൈസ് പ്രസിഡണ്ട് എച്ച് എം അബ്ദുള്‍ കരീമിന്റെ അധ്യക്ഷതയില്‍ വാര്‍ഡ് മെമ്പര്‍ ജമീലാ-ഹസ്സന്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്തു.സജു മാഷ് സ്വാഗതവും,എന്‍ എസ് എസ് വളണ്ടിയര്‍ ലീഡര്‍ കുമാരി നവന നന്ദിയും രേഖപ്പെടുത്തി.എന്‍ എസ് എസ് പ്രോഗ്രാം ഓഫീസര്‍ പ്രഭഞ്ജ കുമാര്‍ ക്യാമ്പ് വിശദീകരണം നടത്തി.മദര്‍ പിടിഎ പ്രസിഡണ്ട് സുമയ്യ,പിടിഎ- എസ്എംസി ഭാരവാഹികള്‍ ചടങ്ങില്‍ പങ്കെടുത്തു.
തുടര്‍ന്ന് അധ്യാപകനും പ്രമുഖ സൈക്കോളജി ട്രെയിനറുമായ ജാഫര്‍ മാഷ് ‘ഐസ് ബ്രേക്കിംഗ് സെക്ഷന്‍” കൈകാര്യം ചെയ്തു.ക്യാമ്പ് നാളെ വൈകുന്നേരം സമാപിക്കും.
ഫോട്ടോ: മൊഗ്രാല്‍ ജിഎച്ച്എസ് ഇ വിഭാഗം എന്‍എസ്എസ് ദ്വിദിന സഹവാസ ക്യാമ്പ് വാര്‍ഡ് മെമ്പര്‍ ജമീലാ- ഹസ്സന്‍ ഉദ്ഘാടനം ചെയ്യുന്നു.
