അലയന്‍സ് ക്ലബ് ഇന്റര്‍നാഷണല്‍ കാസര്‍ഗോഡ് ഗാന്ധി ദിനം ആഘോഷിച്ചു
അലയന്‍സ് ക്ലബ് ഇന്റര്‍നാഷണല്‍ കാസര്‍ഗോഡ് ഗാന്ധി ദിനം ആഘോഷിച്ചു. അലയന്‍സ് ക്ലബ്ബ് ഇന്റര്‍നാഷണല്‍ കാസര്‍കോടിന്റെ ആഭിമുഖ്യത്തില്‍ ഒക്ടോബര്‍ 2 ഗാന്ധി ജയന്തി ദിനത്തില്‍ എ യു എ യുപിഎസ് നെല്ലിക്കുന്നില്‍ വൃക്ഷത്തൈ നട്ടുപിടിപ്പിച്ചു. പരിപാടിയുടെ ഉദ്ഘാടനം കാസര്‍ഗോഡ് മുന്‍സിപ്പല്‍ മുന്‍ ചെയര്‍മാനും അലയന്‍സ് ക്ലബ്ബ് ഇന്റര്‍നാഷണല്‍ രക്ഷാധികാരിയുമായ അബ്ബാസ് ബീഗം നിര്‍വഹിച്ചു. മഹാത്മാഗാന്ധിയുടെ ആദര്‍ശടിസ്ഥാനത്തെപ്പറ്റിയും സ്വാതന്ത്ര്യ ദിനത്തെപ്പറ്റിയും അബ്ബാസ്ബീഗം സംസാരിച്ചു. ക്ലബ്ബ് പ്രസിഡണ്ട് സമീര്‍ ആമസോണിക്‌സ് അധ്യക്ഷത വഹിച്ചു. പ്രമുഖ സാമൂഹ്യ സാംസ്‌കാരിക പ്രവര്‍ത്തകന്‍ ഹനീഫ് തുരുത്തി മുഖ്യ അതിഥിയായിരുന്നു. എ യു എ യു പി എസ് അധ്യാപകന്‍ ബഷീര്‍ മാസ്റ്റര്‍, ക്ലബ്ബ് വൈസ് പ്രസിഡന്റ് അന്‍വര്‍ കെ ജി, ജോയിന്‍ സെക്രട്ടറി നാസര്‍ എസ് എം ലീന്‍ തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുത്തു.
